ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ 26 പേരില്‍ രണ്ടു പേര്‍ മരിച്ചു; ആറ് പേര്‍ക്ക് അസുഖം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചതിനെ തുടർന്ന് കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തി. മരണകാരണം അണുബാധയാണെന്നാണ് അവരുടെ ആരോപണം.

ഡിസംബർ 29 ന് ആശുപത്രിയിൽ 26 പേരെ ഡയാലിസിസിന് വിധേയരാക്കിയിരുന്നു. അവരിൽ ആറ് പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.

അണുബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും പരിശോധിച്ചതില്‍ നിന്ന് എല്ലാം ബാക്ടീരിയ മുക്തമാണെന്നും, വീണ്ടും വിദഗ്ധ പരിശോധന നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

Leave a Comment

More News