ജെസ്മി തോമസ് കൊച്ചുവീട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) അംഗം ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) അന്തരിച്ചു. പരേതയുടെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അനുശോചനം രേഖപ്പെടുത്തി.

ജെറി തോമസ് ആണ് ഭർത്താവ്. ജെറമി, ജയ്‌ല എന്നിവർ മക്കളാണ്. ജയിംസ് അക്കത്തറ – മറിയാമ്മ അക്കത്തറദമ്പതികളുടെ മകളാണ് പരേത.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജനുവരി 5 തിങ്കളാഴ്ച രാവിലെ 8:30ന് ബ്രാൻഡനിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ (Sacred Heart Knanaya Catholic Forance Church, 3920 S Kings Ave, Brandon, FL 33511) തുടർന്ന് സംസ്കാര ശുശ്രൂഷകൾ നടത്തുന്നതാണ്.

ജെസ്മിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ തീരാനഷ്ടത്തിൽ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അറിയിച്ചു.

Leave a Comment

More News