റെസ്റ്റോറന്റ് ശുചിമുറിയിൽ ഒളിക്യാമറ: ജീവനക്കാരൻ അറസ്റ്റിൽ

ഹൂസ്റ്റൺ, ടെക്സസ്: പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ ‘ലൂപ്പേ ടോർട്ടിയ’യിലെ (Lupe Tortilla) ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിലായി. 31 വയസ്സുകാരനായ ബെയ്‌സൺ ഏലിയാസ് പു എന്നയാളെയാണ് ഹെഡ്‌വിഗ് വില്ലേജ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ 30-നാണ് റെസ്റ്റോറന്റിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും സ്ത്രീകളുടെയും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

റെസ്റ്റോറന്റ് ജീവനക്കാരനായ ബെയ്‌സൺ ആണ് ക്യാമറ ഒളിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 31-ന് ഇയാളെ പോലീസ് പിടികൂടി.

സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയതിന്  ഇയാൾക്കെതിരെ കേസെടുത്തു. 1.5 ലക്ഷം ഡോളർ ബോണ്ടിൽ ജാമ്യം ലഭിച്ച ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

ക്യാമറകൾ എത്ര കാലമായി അവിടെ ഉണ്ടായിരുന്നുവെന്നും ഇത് എങ്ങനെയാണ് കണ്ടെത്തിയതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Comment

More News