ആരോഗ്യകരമായ കുടുംബബന്ധങ്ങൾക്ക് എല്ലാ കുടുംബാംഗങ്ങളിലും സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വികാരം വളർത്തിയെടുക്കാൻ കഴിയണം: ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ

എടത്വ: ആരോഗ്യകരമായ കുടുംബബന്ധങ്ങൾക്ക് എല്ലാ കുടുംബാംഗങ്ങളിലും സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വികാരം വളർത്തിയെടുക്കാൻ കഴിയണമെന്ന് തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ പ്രസ്താവിച്ചു.

തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം 52-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ.

മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നായിരിക്കാം ഇത്. നല്ല സന്തുലിതവും സന്തോഷകരവും വിജയകരവുമായ മുതിർന്നവരായി വളരാൻ അവരെ സഹായിക്കുന്ന പരിപോഷിപ്പിക്കുന്നതും കരുതലുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കണം. ജീവിതം പൂർണ്ണ വൃത്തത്തിലേക്ക് തിരിയുമ്പോൾ,പ്രായമായ മാതാപിതാക്കളെ പരിചരിച്ച് സമ്മാനം തിരിച്ചടയ്ക്കാൻ കുട്ടികൾക്ക് പലപ്പോഴും അവസരമുണ്ട്.ഊഷ്മളവും കരുതലുള്ളതുമായ ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നത് തന്നെ ഒരു വലിയ വികാരമാണെന്നും ബിഷപ്പ് കൂട്ടിചേർത്തു.

പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റവ. ജോൺസൺ അലക്സാണ്ടർ മാടവന, റവ. ജോൺ ഐസക്ക്,ജോർജ്ജ് കോശി മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി അലക്സ് പി.തോമസ് വാർഷിക റിപ്പോർടും വരവ് ചെലവ് കണക്കുകള്‍ ട്രഷറാർ അരുൺ ഈപ്പനും അവതരിപ്പിച്ചു.

ഉപ രക്ഷാധികാരി ജോഷി ജോസഫ് മണ്ണിപറമ്പിൽ, വർക്കിംഗ് പ്രസിഡൻ്റ് ടി.ഇ ചെറിയാൻ, കൺവീനർ ജേക്കബ് പി.ജോൺ മാടവന , സുജി ചെറിയാൻ വർഗ്ഗീസ്, റോയി ജോർജ്ജ് ഏബ്രഹാം എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കി.

കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പ്ളാങ്കമൺ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബയോഗം എക്സിക്യൂട്ടീവ് അംഗം മിനി സെബാസ്റ്റ്യനെയും 3424 പേജുള്ള ബൈബിൾ കൈഎഴുത്ത്പ്രതി തയ്യാറാക്കിയ തൈപറമ്പിൽ ചെറിയാൻ മാമ്മനെയും ചടങ്ങിൽ അനുമോദിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Leave a Comment

More News