ചിങ്ങം: ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പ്രിയപ്പെട്ടവരുമൊത്ത് ഉല്ലാസയാത്രയ്ക്ക് സാധ്യത. സമയം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസിൽ നേട്ടമുണ്ടാകും. ലഭിക്കുന്ന അവസരങ്ങളെ വിവേകപൂർവ്വം വിനിയോഗിക്കുക.
കന്നി: കന്നി രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. വ്യവസായികൾക്കും ഉത്തമ ദിനം. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ മികച്ച ദിനം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിൽ ഐക്യമുണ്ടാകും.
തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിയമപ്രതിസന്ധികൾ പരിഹരിക്കപ്പെടും. വിഷമഘട്ടങ്ങൾ തരണം ചെയ്യാനാകും. തൊഴിലിടത്തിൽ അമിത ജോലികൾ ലഭിക്കാൻ സാധ്യത.
വൃശ്ചികം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാൻ ശ്രമിക്കുക. പുതിയ പദ്ധതികൾ ആരംഭിക്കാൻ മികച്ച ദിവസമല്ല. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ചെലവുകളിൽ നിയന്ത്രണം പാലിക്കുക. സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സാധ്യത.
ധനു: മറ്റൊരാളുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക. നല്ലതെന്ന് തോന്നുന്ന സംസാരങ്ങളിൽ ഏർപ്പെടുക. തർക്കങ്ങളിൽ നിന്നും വിട്ട് നിൽക്കുക.
മകരം: ഏറ്റെടുത്ത കച്ചവടം ലാഭകരമാകും. പ്രതീക്ഷയ്‌ക്കൊത്ത് കാര്യങ്ങൾ നക്കും. സാമ്പത്തിക ഇടപാടുകൾ അനുകൂലമാകും. പങ്കാളികളും സഹപ്രവർത്തകരും സന്തോഷിക്കും.
കുംഭം: ഇന്ന് അനുകൂല ദിനമല്ല. പുതിയ പദ്ധതികളും യാത്രകളും ഒഴിവാക്കുക. ദിനം മുഴുവൻ ഉത്കണ്‌ഠയുണ്ടാകും. കര്‍ക്കശസ്വഭാവം മാറ്റിവെക്കാൻ ഇന്നത്തെ ദിവസം പ്രത്യേകം ശ്രദ്ധിക്കുക. പ്രകോപനങ്ങളിൽ നിന്നും വിട്ട് നിൽക്കുക. കലാകാരന്മാർക്ക് മികച്ച ദിനം.
മീനം: കഠിനയാതനകളുടെ ദിവസമായിരിക്കും. നിരവധി പ്രശ്‌നങ്ങൾ കാരണം മനോവീര്യം ചോരും. ധന നഷ്‌ടം, അനാരോഗ്യം എന്നിവയ്ക്ക് സാധ്യത. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. പുച്‌ഛമോ പരിഹാസമോ വാഗ്വാദത്തിലേക്ക് നയിക്കും.
മേടം: ചുറ്റുമുള്ള സുന്ദരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയൊരു സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. തീരുമാനങ്ങൾ നിർണായകമാകണം. വളരെയധികം ആലോചിച്ച് മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക.
ഇടവം: സ്വന്തം കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുക. മറ്റെന്തിനേക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ബന്ധുജനങ്ങളെ കണ്ടുമുട്ടും. കഠിനമായി ആഗ്രഹത്തെ പിന്തുടരുക.
മിഥുനം: മനോഹരമായ ദിനമാണ് ഇന്ന്. രുചികരമായ ഭക്ഷണങ്ങള്‍ കഴിക്കും. ആഡംബര വസ്‌തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സന്തോഷത്തിന് കാരണമാകും.
കര്‍ക്കടകം: കുടുംബ പിന്തുണ ലഭിക്കാത്തതുകൊണ്ട് ചില ശ്രമങ്ങൾ പാഴായിപ്പോയേക്കാം. കുട്ടികളിൽ നിന്നും നിരാശയുണ്ടാകും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അയൽക്കാരെ കരുതിയിരിക്കുക. സാഹചര്യങ്ങളെ സമാധാനപരമായി കൈകാര്യം ചെയ്യുക.
