ചിങ്ങം: ഇന്ന് മന്ദഗതിയിലായിരിക്കും കാര്യങ്ങൾ നടക്കുക. ആരോഗ്യപരമായ ബുദ്ധിമട്ടുകൾ നേരിടേണ്ടി വന്നേക്കും. സുഹൃത്തുക്കളുമായി ഒരു യാത്ര ആസൂത്രണം ചെയ്യും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധക്കുക. തർക്കങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുക
കന്നി: പേരും പ്രശസ്‌തിയും ഇന്ന് നിങ്ങളെ തേടിയെത്തും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം ഉറപ്പ്. കുടുബാംഗങ്ങളിൽ നിന്നും ഒരു സന്തോഷ വാർത്ത നിങ്ങളെ തേടിയെത്തും. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് നടക്കും
തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. ഇന്ന് നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. പ്രണയിനിയുമായി സമയം ചെലവഴിക്കാൻ സാധിക്കും.
വൃശ്ചികം: ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസം. പുതിയ പദ്ധിതികൾ തുടങ്ങാൻ ഇന്ന് ഉത്തമ ദിനം. നിയമപരമായ കാര്യങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമല്ല. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സാഹയങ്ങൾ ലഭിക്കും.
ധനു: മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങൾക്ക് അനുഭവപ്പെടും. വീട്ടിൽ തർക്കമുണ്ടാകും. ജോലി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അമ്മയുമായി വാക്കുതർക്കമുണ്ടാവാം. കോപം നിയന്ത്രിക്കണം.
മകരം: പുതിയ പദ്ധിതികൾ ആരംഭിക്കാൻ ഇന്ന് മികച്ച ദിവസം. സാമ്പത്തിക നേട്ടമുണ്ടാകും. വിവാഹ കാര്യങ്ങൾ ഭംഗിയായി നടക്കും. പ്രണയം പറയാൻ ഇന്ന് നല്ല ദിവസമാണ്. ഒരുപാട് കാലത്തെ ഒരു ആഗ്രഹം ഇന്ന് നടക്കും.
കുംഭം: നിങ്ങളുടെ മേലാധികാരി നിങ്ങളുടെ ജോലിയിൽ ഇന്ന് സന്തുഷ്‌ടനായിരിക്കും. ഒരു യാത്ര പോകും. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. വീട് പണിയുമായി ബന്ധപ്പെട്ട തടസങ്ങൾ എല്ലാം ഇന്ന് പരിഹരിക്കപ്പെടും.
മീനം: ഇന്ന് നിങ്ങൾക്ക് ഉത്സാഹവും ഊർജ്ജവും നിറഞ്ഞ ഒരു ദിവസമായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ഒരു യാത്ര ആസൂത്രണം ചെയ്‌തേക്കും. നിയമപരമായ കാര്യങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
മേടം: പുതിയ കാര്യങ്ങൾ ആരംഭിക്കാൻ നല്ല ദിവസം. ബിസിനസുകാർക്കും ഇന്ന് നല്ല ദിസമാണ്. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. സഹോദരങ്ങളുമായി വാക്കുതർക്കുമുണ്ടായേക്കാം.
ഇടവം: നിങ്ങൾക്ക് ഇന്ന് ഒരു ശരാശരി ദിവസം ആയിരിക്കും. ചെലവുകൾ കൂടും. സുഹൃത്തുകളുമായി വാക്കുതർക്കമുണ്ടായേക്കാം. ജോലി സ്ഥലത്ത് നിന്ന് ഒരു മോശം അനുഭവമുണ്ടാവും.
മിഥുനം: നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഒരുപാട് സമയം ചെലവഴിക്കാൻ സാധിക്കും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്കായി അൽപം സമയം മാറ്റിവക്കാൻ സാധിക്കും. കുടുംബ പ്രസ്‌നങ്ങൾ നിങ്ങളെ ഇന്ന് വല്ലാതെ അലട്ടും. പിതാവുമായി നല്ല രീതിയിൽ സംസാരിക്കാൻ കഴിഞ്ഞെന്നു വരില്ല. പല തെറ്റിധാരണങ്ങളും ഉണ്ടായേക്കാം.
