കൂട്ടിലങ്ങാടി: ‘ഖുർആനുൽ ഫജ്ർ’ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് യൂത്ത് മീറ്റ് സംഘടിപ്പിച്ചു. കുന്നക്കാവ് ടൗൺ ജുമാമസ്ജിദ് ഖത്തീബ് സാജിദ് പറപ്പൂർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് 16 ആം വാർഡിൽ നിന്നും വിജയിച്ച സോളിഡാരിറ്റി മെമ്പർ നാസർ മാസ്റ്ററെ സോളിഡാരിറ്റി ഏരിയ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
സോളിഡാരിറ്റി ഏരിയ സമിതിയംഗം നസീഫ് സി.എച്ച് ഖിറാഅത്ത് നടത്തി. ഏരിയ വൈസ് പ്രസിഡന്റ് പി.കെ നിയാസ് തങ്ങൾ സമാപനം നിർവഹിച്ചു.
ഫോട്ടോ കാപ്ഷൻ: സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് സംഘടിപ്പിച്ച യൂത്ത് മീറ്റിൽ കുന്നക്കാവ് ടൗൺ ജുമാമസ്ജിദ് ഖത്തീബ് സാജിദ് പറപ്പൂർ വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു.
