ഡാളസ്: ഡാളസിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകയും നോർത്ത് ടെക്സാസ് ഇൻഡോ അമേരിക്കൻ നേഴ്സ് അസ്സോസിയേൻ സ്ഥാപക നേതാവും, ജീവ കാരുണ്യ സജീവ പ്രവർത്തകയുമായിരുന്ന പരേതയായ ശ്രിമതി.ഏലിക്കുട്ടി ഫ്രാൻസിന്റെ നിര്യാണത്തിൽ അമേരിക്കാൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
നാലു ദശകത്തിലേറെ പാർക്കലാണ്ട് ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്തു വിരമിച്ച പരേത അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്റെ ഉറ്റു ചങ്ങാതിയും, ഡാളസിലെ പ്രവാസി മലയാളി സംഘടനകൾക്ക് സാമ്പത്തീക സഹായവും അതിലുപരി സാംസ്‌കാരിക നേതൃത്വവും നൽകി സ്നേഹിച്ച ഒരു വിശിഷ്ഠ വനിത ആയിരുന്നു.
പരേതയുടെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നതോടൊപ്പം ദുഃഖിതയിരിക്കുന്ന കുടുംബാംഗങ്ങൾ ബന്ധു മിത്രാദികൾ എന്നിവരോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നതായും പ്രസിഡണ്ട് എബി മക്കപ്പുഴ അറിയിച്ചു.
(ജോ ചെറുകര, ന്യൂയോർക്ക്)
