മലപ്പുറം : 48 ലക്ഷത്തിലധികം ജനങ്ങൾ ജീവിക്കുന്ന മലപ്പുറത്ത് പുതിയ ജില്ലകൾ എന്നത് നീതി മാത്രമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.വി സഫീർഷ അഭിപ്രായപ്പെട്ടു . സംസ്ഥാന സർക്കാരിൻ്റെ ഡോക്ടർമാരുടെ നിയമനത്തിൽ മലപ്പുറത്തോട് കാണിച്ച അനീതിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഡി എം ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാവണമെങ്കിൽ ജില്ലകൾ കൂടിയേ തീരൂ. സംസ്ഥാനത്താകെ 202 ഡോക്ടർമാരെ നിയമിച്ചപ്പോൾ മലപ്പുറം ജില്ലയിലേക്ക് വന്നത് നാലു പേർ മാത്രമാണ്. എല്ലാ മേഖലയിലും ഈ വികസന വിവേചനം ജില്ലയോട് തുടർന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറത്തോടുള്ള വംശീയ വിവേചന ബോധവും രാഷ്ട്രീയമായ അവഗണനയും ഈ വിവേചനത്തിന് കാരണമാണ്. എല്ലാ കാലത്തും ഇത്തരം വിവേചനങ്ങൾ സഹിച്ചുകൊണ്ട് മലപ്പുറത്ത് ജനങ്ങൾ മുന്നോട്ടു പോകുമെന്ന് അധികാരികൾ കരുതേണ്ടതില്ല. വംശീയ ബോധം പേറുന്ന അധികാരികളെ തിരുത്താൻ കഴിയുന്ന രാഷ്ട്രീയമായ കരുത്ത് മലപ്പുറത്ത് ജനങ്ങൾക്കുണ്ട് എന്ന് മറക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് വൈസ് പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം എല്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അമീൻ ഹസ്സൻജി ജില്ലാ കമ്മിറ്റി അംഗം സെലീന അന്നാര എന്നിവർ സംസാരിച്ചു.
വിടിഎസ് ഉമ്മർ തങ്ങൾ, അതീഖ് ശാന്തപുരം, ദാമോദരൻ പനക്കൽ, നാസർ വേങ്ങര, സലാം സി എച്ച്, ഹാദി ഹസ്സൻ എന്നിവർ നേതൃത്വം നൽകി.
