ചിങ്ങം: ഇന്ന് നിങ്ങൾക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. തർക്കങ്ങളിൽ നിന്ന് മാറി നിൽക്കണം.
കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭങ്ങൾ ഉണ്ടാവും. സാമ്പത്തിക നേട്ടം കൈവരിക്കും. സുഹൃത്തുകളുടെ സാഹയം നിങ്ങൾക്ക് ഗുണം ചെയ്യും.
തുലാം: വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും.
വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസത തോന്നിയേക്കാം. കച്ചവടവുമായി ബന്ധപ്പെട്ട് തടസങ്ങൾ നേരിടും. മുതിർന്ന ഉദ്യോഗസ്ഥരുമായി ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക.
ധനു: ഇന്ന് നിങ്ങള്‍ നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. വിദേശ കാര്യങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾ ഇന്ന് മറികടക്കും. ഒരു സന്തോഷ വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തും.
മകരം: ബിസിനസ്‌പരമായ കാര്യങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. സഹപ്രവർത്തകരുമായി ഇടപഴക്കുമ്പോൾ സൂക്ഷിക്കുക.
കുംഭം: ഇന്ന് നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ വിജയം നേടും. വിദ്യാഭ്യാസ കാര്യങ്ങൾക്ക് ഇന്ന് ഉത്തമദിനം. വീട്ടുകതാരുമായി തർക്കമുണ്ടാവാനുള്ള സാധ്യതയുണ്ട്.
മീനം: ഒരു യാത്ര ആസൂത്രണം ചെയ്യും. വിവാഹ കാര്യങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. ജോലി സ്ഥലത്തെ നിങ്ങളുടെ ജോലിയിൽ എല്ലാവരും സംതൃപ്‌തരാകും. വീട്ടുകാരുമായി വളരെ നല്ല സമയം ചെലവഴിക്കാൻ സാധിക്കും.
മേടം: ഇന്ന് ഒരു ശരാരി ദിവസമായിരിക്കും. ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. കോപം നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
ഇടവം: പുതിയ പദ്ധതികൾ ആരംഭിക്കാൻ മികച്ച ദിവസം. വാഹന യോഗം ഉണ്ടാവും. പ്രണയം തുറന്ന് പറയാൻ കഴിയും. സഹോദരങ്ങളുമായി സമയം ചെലവഴിക്കും.
മിഥുനം: നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.
കര്‍ക്കടകം: കച്ചവടക്കാർക്കും തൊഴിലാളികള്‍ക്കും ഇത് ലാഭകരമായ ഒരു ദിവസമാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് ഇന്ന് ഒരു അവസാനം കാണാൻ സാധ്യതയുണ്ട്.
