ഹൂസ്റ്റൺ: “മുന്തിരിത്തോട്ടത്തിൽ നട്ട അത്തിവൃക്ഷത്തെ പോലെ അർഹതയില്ലാത്ത നമ്മെ ഫലം പുറപ്പെടുവിക്കുവാൻ ദൈവം തെരഞ്ഞെടുത്ത് തൻറെ മക്കൾ ആക്കി തീർത്തു.
ഫലം കായിക്കാതിരുന്നപ്പോഴും ക്ഷമയോടെ ഫലത്തിനു വേണ്ടി കാത്തിരിക്കുന്ന ദൈവത്തെപ്പോലെ നാമും ഫലം പുറപ്പെടുവിക്കുവാൻ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക”. തമ്പി-ദീനാമ്മ ദമ്പതികളുടെ ഭവനത്തിൽ കൂടിയ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) ഈ വർഷത്തെ പ്രഥമ പ്രതിവാരയോഗത്തിൽ ഷീജ ബെന്നി തന്റെ വചന ശുശ്രൂഷയിൽ ഉദ്ബോധിപ്പിച്ചു.
ബാബു കൊച്ചുമ്മന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജോൺ കുരുവിള മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മാത്തുക്കുട്ടി, അമ്മിണി എന്നിവർ പ്രാർത്ഥിച്ചു. വചന ശുശ്രൂഷയ്ക്കും, സാക്ഷ്യത്തിനും ശേഷം സോമൻ പ്രാർത്ഥിച്ചു.
മത്തായി കെ മത്തായി സ്വാഗതവും, പി ഐ വർഗീസ് നന്ദിയും അറിയിച്ചു. യു.സി.എഫ് ക്വയർ ഗാന ശുശ്രൂഷ നിർവഹിച്ചു.

