കൃഷിത്തോട്ടം നശിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം: വിമൻ ജസ്റ്റിസ്

കടമ്പഴിപ്പുറം ആലമ്പാറ സ്വദേശിനി സൗദയുടെ കവുങ്ങിൻ തൈകൾ നശിപ്പിക്കപ്പെട്ട സ്ഥലം വിമൻ ജസ്റ്റിസ്‌ ജില്ല നേതാക്കൾ സന്ദർശിച്ചു

പാലക്കാട് : കടമ്പഴിപ്പുറം ആലമ്പാറ സ്വദേശിനി സൗദയുടെ കായ്ക്കാൻ പ്രായമായ 350 കവുങ്ങിൻ തൈകൾ വെട്ടിനശിപ്പിച്ചസ്ഥലം വിമൻ ജസ്റ്റിസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു.

പതിനഞ്ച് ലക്ഷത്തോളം രൂപം ബാങ്കിൽ നിന്നും ലോണെടുത്ത് കൃഷിഭൂമിയിൽ സമർപ്പിച്ച സഹോദരിക്ക് പുതുവർഷം സമ്മാനിച്ചത് ഹൃദയഭേദകമായ കാഴ്ച യായിയിരുന്നു.

ഇരുട്ടിൻ്റെ മറവിൽ ചെയ്ത ഈ ക്രൂര കൃത്യത്തിൻ്റെ ഉത്തരവാദികളെ ഉടനെ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് അവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പരാതിയിൽ നടപടികൾ ഉണ്ടാകണമെന്നും മതിയായ നഷ്ടപരിഹാരം സഹോദരിക്ക് ലഭ്യമാക്കണമെന്നും വിമൻ ജസ്റ്റിസ് ആവശ്യപ്പെട്ടു.

വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ സെക്രട്ടറി ഷഹീറ വല്ലപ്പുഴ, ജില്ലാ കമ്മിറ്റിയംഗങ്ങളായ നഫീസ ശർഖി, ബീന ഹംസ, സൈനബ എന്നിവരാണ് സംഭവസ്ഥലം സന്ദർശിച്ചത്.

Leave a Comment

More News