അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമായ എഡ്യൂ മിത്ര യുടെ ദേശീയതല പരിപാടിയായ ഇന്ത്യൻ സ്പേസ് സയൻസ് ഒളിമ്പ്യാഡ് (ISSO) 2025, ഡിസംബർ 27 മുതൽ 29 വരെ ബംഗളൂരുവിലെ Indian Institute of Science (IISc) ൽ വിജയകരമായി സംഘടിപ്പിച്ചു. ജമ്മു & കശ്മീർ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ ദേശീയതല ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുമായി 5000-ൽ അധികം കുട്ടികളിൽ നടത്തിയ പ്രാഥമിക പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 350 വിദ്യാർത്ഥികൾ ഫൈനൽ ലെവൽ വർക്ക്‌ഷോപ്പിലും മത്സരപരീക്ഷയിലും പങ്കാളികളായി. വർക്ക്‌ഷോപ്പിന്റെ ഭാഗമായി ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ക്ലാസുകൾ, നക്ഷത്രനിരീക്ഷണം, ടെലിസ്കോപ്പ് പരിശീലനം തുടങ്ങിയ ശാസ്ത്രീയ പ്രവർത്തനങ്ങൾ നടന്നു. 850 പേർ പങ്കെടുത്ത സമാപന സമ്മേളനത്തിൽ ഇന്ത്യയുടെ “റോക്കറ്റ് വുമൺ” എന്നറിയപ്പെടുന്ന Ritu Karidhal Srivastava വിജയികൾക്ക് പാരബോളിക് മിറർ ടെലിസ്കോപ്പുകൾ സമ്മാനമായി നൽകി.

ഡയസിൽ സാന്നിധ്യമറിയിച്ച പ്രമുഖർ
ഉദ്ഘാടനം, സമാപനം, അവാർഡ് വിതരണം തുടങ്ങിയ ചടങ്ങുകൾക്ക് ഇന്ത്യയുടെ ബഹിരാകാശ–അക്കാദമിക് രംഗത്തെ പ്രമുഖർ നേതൃത്വം നൽകി:
- Ritu Karidhal Srivastava – ഡിസ്റ്റിംഗ്വിഷ്ഡ് സയന്റിസ്റ്റ്, Indian Space Research Organisation (ISRO); മംഗൾയാൻ ദൗത്യത്തിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ; ചന്ദ്രയാൻ-2 മിഷൻ ഡയറക്ടർ; “റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ”
- Umamaheswaran R – ഡിസ്റ്റിംഗ്വിഷ്ഡ് സയന്റിസ്റ്റ് & മുൻ ഡയറക്ടർ, Human Space Flight Centre (HSFC), ISRO
- B R Gururaj Prasad – ഡയറക്ടർ, Jawaharlal Nehru Planetarium, ബംഗളൂരു, മുൻ അസോസിയേറ്റ് ഡയറക്ടർ (മീഡിയ & പബ്ലിക് റിലേഷൻസ്), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO)
- N Shaji – അഡ്ജങ്‌ട് ഫാക്കൽറ്റി, ഫിസിക്സ് വിഭാഗം, CUSAT; മുൻ പ്രിൻസിപ്പൽ ടി. എം. ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജ്
- H N Suresh Kumar – മുൻ ഡെപ്യൂട്ടി ഡയറക്ടർ, U. R. Rao Satellite Centre (URSC), ISRO
- Manosh T M – കോസ്മോളജിസ്റ്റ്
- Sruthi R T – റിലേറ്റിവിസ്റ്റിക് ആസ്ട്രോഫിസിസിസ്റ്റ്
- Sarath Prabhavu – ആസ്ട്രോഫോട്ടോഗ്രാഫർ
- Athul R T – ഡാറ്റ സയന്റിസ്റ്റ്
- Saneesh C K – മാനേജിംഗ് ഡയറക്ടർ, എഡ്യൂ മിത്ര
- Unnimaya E S – ഡയറക്ടർ, എഡ്യൂ മിത്ര
- Methil Komalankutty – സി.ഇ.ഒ, എഡ്യൂ മിത്ര (UAE ചാപ്റ്റർ)

വിഭാഗം തിരിച്ചുള്ള ടോപ്പ് റാങ്ക് ജേതാക്കൾ
ജൂനിയർ വിഭാഗം (ക്ലാസ് 5–7)
- ഒന്നാം റാങ്ക്: അമൃതാംശു പാണ്ഡ – ഛത്തീസ്ഗഡ്
- രണ്ടാം റാങ്ക്: അസ്തിത്വ് ഉണിയാൽ – രാജസ്ഥാൻ
- മൂന്നാം റാങ്ക്: ആദിത്യ ചക്രവർത്തുല – തെലങ്കാന
സീനിയർ വിഭാഗം (ക്ലാസ് 8–10)
- ഒന്നാം റാങ്ക്: ശാർവിൻ മൽഖേഡെ – കര്‍ണാടക
- രണ്ടാം റാങ്ക്: മൃത്യുഞ്ജയ് രാംകുമാർ – തമിഴ്നാട്
- മൂന്നാം റാങ്ക്: ഭാവ്യ ഭാർതിയ – ഗുജറാത്ത്
സൂപ്പർ സീനിയർ വിഭാഗം (ക്ലാസ് 11–12)
- ഒന്നാം റാങ്ക്: റിഹാൻ ഇബ്ന്‍ ഇർഷാദ് – ജമ്മു & കശ്മീർ
- രണ്ടാം റാങ്ക്: ആദിത്യ മിർക്കർ – മഹാരാഷ്ട്ര
- മൂന്നാം റാങ്ക്: വി. ഭാഗ്യശ്രീ – തമിഴ്നാട്

ISSO 2025 ഇന്ത്യയിലുടനീളം വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്രത്തോടുള്ള ആസക്തി വളർത്തുകയും ശാസ്ത്രീയ ചിന്താശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ദേശീയ വിദ്യാഭ്യാസ ദൗത്യമായി മാറിയതായി സംഘാടകർ അറിയിച്ചു.
ADDITIONAL PHOTOS LINK: https://drive.google.com/drive/folders/1HHmXp7UTAEXcclw-PHuonb2NLfn_XV5b?usp=sharing


