കൊച്ചി: വിവിധ ഭാഷകളിലായി 100 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളിയായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ ഗ്രന്ഥ രചനക്കുള്ള പ്രഥമ ഗ്‌ളോബല്‍ രത്‌ന അവാര്‍ഡ് സമ്മാനിച്ചു.
കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടന്ന പ്രഥമ ഗ്ളോബല്‍ മലയാളി ഫെസ്റ്റിവലില്‍ വെച്ച് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരിയും നയതന്ത്ര വിദഗ്ധനുമായ അംബാസിഡര്‍ ഡോ. ടി.പി. ശ്രീനിവാസനാണ് പുരസ്‌കാരം സമ്മാനിച്ചത്.
മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ സിഇഒ ആന്‍ഡ്രൂ പാപ്പച്ചന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്ല മാഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
കലാസാംസ്‌കാരിക വൈജ്ഞാനിക പരിപാടികളാല്‍ സമ്പന്നമായിരുന്നു രണ്ട് ദിവസത്തെ ആഘോഷ പരിപാടികള്‍.

