അമേരിക്ക വെനിസ്വേലയിൽ പ്രസിഡന്റ് മഡുറോയെ സ്ഥാനഫ്രഷ്ടനാക്കി അറസ്റ്റ് ചെയ്ത് അമേരിക്കയിൽ കൊണ്ടുവന്നത് ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ അമേരിക്കൻ ജനത കേട്ടതൊ ഒരു സാധാരണ വാർത്ത കേട്ടതു പോലെയാണ്. ന്യൂയോർക്കിലും കാലിഫോർണിയയിലും ചിക്കാഗോയിലെ കുറെ ആൾക്കാർ പ്രകടനമായി പ്രതഷേധം നടത്തിയതൊഴിച്ചാൽ അമേരിക്കൻ ജനത അതിനെ വലിയ സംഭവമായി കരുതിയില്ല. ലോക രാഷ്ട്രങ്ങളിൽ ശക്തരായി കരുതുന്ന ചൈനപോലും മയപ്പെടുത്തിയ പ്രതിഷേധമേ നടത്തിയുള്ളു. ഇന്ത്യ അതുപോലും നടത്തിട്ടില്ല. എന്നാൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങൾ ട്രംപിന്റെ ധാർഷ്ഠ്യമായും കടന്നുകയറ്റമായും വിലയിരുത്തുകയുണ്ടായി. ഒരു രാജ്യത്തിന്റെ പരമാധികാരിക്കെതിരെ ഇത്തരത്തിൽ ഒരു നടപടി ശരിയല്ലെന്ന് വാദിക്കുന്നവർ ആ നടപടിക്ക് പ്രേരിതമായ വസ്തുക്കൾ എന്തെന്ന് അറിയാതെയാണ് അതിനെ ന്യായികരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണയുള്ള രാജ്യമാണ് വെനിസ്വല. സൗദി പോലും അതിനു പിന്നിലാണ്.
1930 കളുടെ മദ്ധ്യം വരെ വെനിസ്വലയുടെ കയറ്റുമതി കാപ്പിയായിരുന്നു. എന്നാൽ, 90കളുടെ തുടക്കത്തിൽ എണ്ണ ഖനനം തുടങ്ങിയതോടെ രാജ്യത്തിൻറെ ഗതി മാറ്റിമറിച്ചു പ്രധാന ഉൽപ്പന്നം എണ്ണയായിരുന്നു. ലോകത്തിന്റെ സമ്പത് വ്യവസ്ഥയിലെ ഏറ്റവും മികച്ച പത്ത് എണ്ണ കയറ്റുമതി രാജ്യമാണ് വെനിസ്വല. ലാറ്റിനമേരിക്കയിൽ ഏറ്റവുമധികം എണ്ണ ഇന്നും ഉള്ളത് വെനിസ്വലയുടെ കൈയ്യിലാണ്. രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ ജലവൈദ്യുതിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു, പ്രധാനമായും ഗയാന ഹൈലാൻഡ്സിൽ നിന്നുള്ള ഉറവിടമായ പ്രതിശീർഷ ജലവൈദ്യുത ഉൽപാദനത്തിൽ വെനിസ്വേല
ഉയർന്ന സ്ഥാനത്താണ്. അതുകൂടാതെ അയൺ ബോക്സയിറ്റ് സ്വർണ്ണം എന്നിവ മാറ്റ് ലാറ്റിനമേരിക്കൻ രാജങ്ങളെക്കാൾ കൂടുതൽ വെനിസ്വലയ്ക്കുണ്ട്.
ഈ സമൃദ്ധമായ വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും, എണ്ണ ഉൽപാദനം കുറയൽ, പണപ്പെരുപ്പം, ദുർവിനിയോഗം എന്നിവയാൽ
അടയാളപ്പെടുത്തിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ വെനിസ്വേല അഭിമുഖീകരിച്ചു, ഇത് നിരവധി പൗരന്മാരുടെ ജീവിത സാഹചര്യങ്ങളിൽ ഗണ്യമായ ഇടിവിന് കാരണമായി. തൽഫലമായി, വിദേശത്ത് മികച്ച അവസരങ്ങൾ തേടി രാജ്യത്ത് ജനസംഖ്യയുടെ പലായനം ഉണ്ടായി. ഈ പ്രകൃതി വിഭവങ്ങളുടെയും രാജ്യത്തിന്റെ നിലവിലെ സാമൂഹിക-സാമ്പത്തിക വെല്ലുവിളികളുടെയും ഇടപെടൽ വെനിസ്വേലയെ ആഗോള വിഭവ വിപണിയിൽ സങ്കീർണ്ണമായ ഒരു സാഹചര്യമാക്കി മാറ്റുന്നു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനായി മെക്സിക്കൻ അമേരിക്കൻ അതിർത്തിയിൽ എത്തുന്നത് പതിനായിരങ്ങളാണ്. തൊഴിലില്ലായ്മ അതിരൂക്ഷമാണ് വെനിസ്വലയിൽ. ആഹാരത്തിനായി ശരീരം വിൽക്കാൻ പോലും മടിയില്ലാത്ത സ്ത്രീകൾ അവിടെയുണ്ടെന്ന് പറയുമ്പോൾ ആ രാജ്യത്തിൻറെ അവസ്ഥ ഊഹിക്കാം.
എണ്ണ ഉണ്ടെങ്കിലും അത് ഉൽപ്പാദിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനുള്ള സംവിധാനങ്ങൾ ഉപയോഗിക്കാത്തതു മൂലം നശിച്ചുകൊണ്ടിരിക്കുന്നു. ഭരിക്കുന്നവരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും അതിനു കാരണം. മൈനുകളും മറ്റും ഇന്ന് ശൂന്യമാണ്. മഡുറോ എന്ന ഭരണാധികാരിക്ക് ഇതിലൊന്നും യാതൊരു താൽപ്പര്യവുമില്ല അല്ലെങ്കിൽ അറിവുമില്ല. ഇന്ന് വെനിസ്വലയിൽ ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്നത് മയക്കുമരുന്നാണ്. അത് കപ്പൽ വഴി അമേരിക്കയിലേക്ക് അനധികൃതമായി കടത്തുന്നുണ്ട്. അടുത്ത കാലത്ത് അമേരിക്കയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്ന രണ്ട് കപ്പൽ അമേരിക്ക തകർക്കുകയുണ്ടായി.
വികസനം മാത്രമല്ല വെനിസ്വലയിൽ ജനാധിപത്യവും ഇല്ലാതായിട്ട് ഏറെ നാളായി. കമ്മ്യൂണിസത്തിന്റെ കടന്നുവരവോടെ രാജ്യത്തിൻറെ വികസനവും ജനാധിപത്യവും ഇല്ലാതായി എന്ന് തന്നെ പറയാം. മഡുറോ തീർത്തും ഏകാധിപതിയെ പ്പോലെയാണ് ജനാതിപത്യ പ്രക്രിയയെ കാണുന്നത്. തിരഞ്ഞെടുപ്പ് നടത്തുമെങ്കിലും മഡുറോ തന്നെയായിരിക്കും തിരഞ്ഞെടുക്കുക. ഉത്തര കൊറിയയെപോലെ. പ്രതിപക്ഷമുണ്ടെങ്കിലും പ്രതിഷേധിച്ചാൽ അവരെ അടിച്ചമർത്തും. അവിടെയുള്ള പ്രതിപക്ഷ നേതാവിനെ വർഷങ്ങളോളം ജയിലിൽ അടച്ചിരുന്നു. ഈ അടുത്ത കാലത്താണ് അവരെ മോചിപ്പിച്ചത്.
അങ്ങനെ ജനാധിപത്യവും പൗര സ്വതന്ത്രവും ഹനിക്കപ്പെട്ട വെനിസ്വലയിൽ അമേരിക്ക നടത്തിയ പ്രവർത്തിയെ
ന്യായികരിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ പലപ്പോഴും മറന്നോ മറന്നതുപോലെ നടിച്ചോ ആയിരിക്കും. ജനാതിപത്യ ദ്വമാംസനം നടന്നിടത്തോക്ക് അമേരിക്കയും മറ്റ് രാജ്യങ്ങളും ഇതിനുമുൻപ് ഇടപെട്ടിട്ടുണ്ട്. ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോൾ അമേരിക്ക ഇടപെട്ടിട്ടുണ്ട്. എന്തിന് ഇന്ത്യ പോലും അതിനുദാഹരമാണ്. ശ്രീലങ്കയിൽ ഭരണം അട്ടിമറിക്കാൻ പുലി പ്രഭാകരൻ ശ്രമം നടത്തിയപ്പോൾ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിർദ്ദേശത്തിൽ ഇന്ത്യൻ പട്ടാളം ശ്രീലങ്കയിൽ ഇറങ്ങിയിരുന്നു. മലദീപിൽ ജനാതിപത്യം അട്ടിമറിക്കപ്പെട്ടപ്പോൾ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ നിർദ്ദേശത്തിലും ഇന്ത്യൻ പട്ടാളം ഇറങ്ങിയിരുന്നു.
ചൈന തായ്‌വാൻ പിടിച്ചെടുക്കാൻ നോക്കുന്നതും റഷ്യ യൂക്രനിൽ നടത്തിയ ആക്രമണവും സദ്ദം കുവൈറ്റിൽ നടത്തിയ അധിനിവേശവും കാണാത്തവർ വെനിസ്വലക്കുവേണ്ടി കണ്ണീരൊഴുക്കുമ്പോൾ അത് ഒരു തരത്തിൽ മുതല കണ്ണീരാണ്. വെനസ്വലക്കാരേക്കാൾ ദുഃഖം ഇന്ന് മറ്റുള്ളവർക്കാണ്. പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്. ജനാധിപത്യത്തെ സ്വന്തം താൽപ്പര്യം ലക്ഷ്യമിട്ട് ഭരിക്കുന്നവരാണ് ഏകാധിപതികൾ. അവരുടെ പ്രവർത്തി ജനത്തെ കഷ്ടതയുടെ പടുകുഴിയിലേക്കാണ് നടിക്കുന്നത്. അവരെ നിലക്ക് നിർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് ആ രാജ്യത്തിന് മാത്രമല്ല ലോകത്തിനു തന്നെ ഭീഷണിയാകും. അതിന് തടയിടാൻ ഇന്ന് യുഎന്നിനോ അമേരിക്കയൊഴിച്ച മാറ്റ് രാജ്യങ്ങൾക്കോ സാധിക്കില്ല. അതാണ് അമേരിക്ക വെനിസ്വലയിൽ ചെയ്തത്. വെനിസ്വലേക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ നിങ്ങളെയും നിങ്ങളുടെ രാജ്യത്തേയും ഓർത്ത് കണ്ണീരൊഴുക്കുവീൻ.
