
മലപ്പുറം: വിദ്യാനഗർ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വയനാട്ടിലെ പീസ് വില്ലേജ് സന്ദർശിച്ചു. വിദ്യാലയത്തിൽ സംഘടിപ്പിച്ച“Yummy Fest” എന്ന ഫുഡ് ഫെസ്റ്റിൽ നിന്നു സമാഹരിച്ച തുകയും സ്കൂൾ മാനേജ്‍മെന്റ് നൽകിയ സംഭാവനയും ചേർത്ത് ഒരു ലക്ഷം രൂപ (₹1,00,000) പീസ് വില്ലേജ് ജനറൽ മാനേജർ ഷാക്കിറിന് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് കൈമാറി.
വിദ്യാർഥികളിൽ സാമൂഹിക ബോധവും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രവർത്തനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഫുഡ് ഫെസ്റ്റിന്റെ നടത്തിപ്പിലും തുക സമാഹരണത്തിലും വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. സന്ദർശനത്തിൽ ക്ലാസ് ലീഡർമാരും അദ്ധ്യാപകരും പ്രിൻസിപ്പലും പങ്കെടുത്തു. സാമൂഹിക സേവന രംഗത്തെ പീസ് വില്ലേജിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക് നേരിട്ട് അറിയാൻ ഈ സന്ദർശനം സഹായകമായി. വിദ്യാലയത്തിന്റെ ഈ ശ്രമം വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിന് ഒരു മികച്ച മാതൃകയായി.
