ദോഹ: വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളി എന്ന നിലക്ക് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ പ്രഥമ ഗ്ളോബല്‍ രത്ന അവാര്‍ഡ് ജേതാവ് ഡോ. അമാനുല്ല വടക്കാങ്ങരക്ക് ഗ്രീന്‍ ജോബ്‌സിന്റെ ആദരം.
പെരിന്തല്‍മണ്ണ ഗ്രീന്‍ ഹോസ്പിറ്റാലിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സും സിഇഒ റാസിഫും ചേര്‍ന്ന് ഡോ.അമാനുല്ല വടക്കാങ്ങരയെ പൊന്നാടയണിയിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.
ഗ്രീന്‍ ജോബ്‌സിന്റെ ഖത്തറിലെ അസിസിയേറ്റ്‌സായ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയുടെ ഈ നേട്ടം ഗ്രീന്‍ ജോബ്‌സിന്റെ കൂടി നേട്ടമാണെന്ന് പുരസ്‌കാരം നല്‍കി സംസാരിക്കവേ ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ് പറഞ്ഞു.
ഉസ്മാന്‍ ഹാജി കിളയില്‍, സൈനുദ്ധീന്‍ പൂക്കാടന്‍, അഫ്‌സല്‍ കിളയില്‍, അബ്ദുല്‍ സലാം കിഴിശ്ശേരി, അബ്ദുല്‍ സമദ് കരിങ്കല്ലത്താണി, ശ്രീജു അങ്ങാടിപ്പുറം, കുഞ്ഞി ബീവി, ഫരീദ ഫര്‍സാന, ഫാത്തിമ നബ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗ്രീന്‍ ജോബ്‌സ് കാന്റിഡേറ്റ്‌സ് കൗണ്‍സിലര്‍ ഹസ്‌ന സ്വാഗതവും കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍ സിബില നസ്‌റീന്‍ നന്ദിയും പറഞ്ഞു.
