സോളിഡാരിറ്റി നിശാ ക്യാമ്പ് സംഘടിപ്പിച്ചു

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി മക്കരപ്പറമ്പിൽ സംഘടിപ്പിച്ച നിശാ ക്യാമ്പിൽ മലപ്പുറം ജില്ല പ്രസിഡന്റ് സാബിക് വെട്ടം സംസാരിക്കുന്നു

മക്കരപ്പറമ്പ്: ‘ഖുർആനുൽ ഫജ്ർ’ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി മക്കരപ്പറമ്പ് ഉമറുൽ ഫാറൂഖ് ഹാളിൽ വെച്ച് മെമ്പേഴ്സ് മീറ്റും നിശാ ക്യാമ്പും സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് സാബിക് വെട്ടം സംസാരിച്ചു.

സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഷബീർ കറുമുക്കിൽ അദ്ധ്യക്ഷത വഹിച്ചു. അദീബ് ഖുർആൻ ക്ലാസ് നടത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, സെക്രട്ടറി സി.എച്ച് അഷ്റഫ് എന്നിവർ സംസാരിച്ചു.

Leave a Comment

More News