കോഴിക്കോട് : ന്യുനപക്ഷ ക്ഷേമ ബോർഡിന്റെ സ്‌കോളർഷിപ്പ് അപേക്ഷിക്കാനുള്ള കാലാവധി 2026 ജനുവരി 9 ന് ഇന്നത്തോടെ അവസാനിച്ചിരിക്കെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനായില്ല എന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും പറയുന്നുണ്ട്.
അക്ഷയ ,സി.എസ്സി, മറ്റ് ജനസേവന കേന്ദ്രങ്ങളിൽ തദ്ദേശ തെരെഞ്ഞടുപ്പിനോട് അനുബന്ധിച്ചുള്ള വിവിധ തിരക്കുകളും, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷന്റെ ഗണ്യമായ അപേക്ഷകളും എല്ലാം കാരണം സ്‌കോളർഷിപ്പ് അപേക്ഷകൾ വേണ്ട രീതിയിൽ അപേക്ഷിക്കാനുള്ള സമയ സൗകര്യം ലഭിച്ചില്ല എന്ന പരാതിയാണ് ഉയരുന്നത്.
ആയതിനാൽ അർഹതപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് അപേക്ഷിക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മുൻ മന്ത്രിയും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവർകോവിൽ എംഎൽഎ യുമായി നേതാക്കൾ സംസാരിച്ചു.
ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ , പൊതു വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുമായി സ്‌കോളർഷിപ്പ് അപേക്ഷ വിഷയത്തിൽ കാര്യങ്ങൾ ധരിപ്പിക്കുമെന്നു എംഎൽഎ ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു.
സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്, പ്രഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, മദർ തെരേസ സ്‌കോളർഷിപ്പ് തുടങ്ങി 5 ഓളം സ്‌കോളർഷിപ്പുകൾ ന്യുനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
യോഗത്തിൽ പ്രസിഡന്റ് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ , ട്രഷറർ കെ.വി.അമീർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷംസീർ കൈതേരി, സഹീർ കണ്ണൂർ, നൗഫൽ തടത്തിൽ, റൈഹാൻ പറക്കാട്ട്, ഷംസാദ് മറ്റത്തൂർ, ഷമീർ ബാലുശ്ശേരി, ജെയിൻ ജോസഫ് തൃശൂർ, സത്താർ ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
#MinorityWelfareDepartment
#MinorityScholarship
