മടക്കയാത്ര വേദനാജനകം; റെജീവ് സുഗു അച്ചനും കുടുംബത്തിനും യാതാ മംഗളങ്ങൾ നേര്‍ന്ന് ഡാളസിലെ വിശ്വാസികള്‍

ഡാളസ്: മടക്കയാത്ര വേദനയുടെ അനുഭവമാണ്. പക്ഷെ റെജീവ് സുഗു അച്ചനെ സംബന്ധിച്ചടത്തോളം ഡാളസിലെ വിശ്വാസികൾക്കിടയിൽ നടത്തിയ ചുരുങ്ങിയ കാല ക്രിസ്തീയ സേവനം മറക്കാനാവാത്ത അനുഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ആയിരുന്നു.

നാട്ടിൽ നിന്നും അമേരിക്കയിലേക്ക് യാത്രയാവുമ്പോൾ തന്റെ മനസ്സിനെ അലട്ടിയിരുന്ന വലിയ ചോദ്യമായിരുന്നു. എങ്ങനെ എന്നെകൊണ്ട് ആവുമോ അമേരിക്കയിലെ ഇടവക ജനങ്ങളെ സേവിക്കുവാൻ? പക്ഷെ തന്റെ മനസ്സിന്റെ ചോദ്യങ്ങൾക്കു ഗാർലാൻഡ് സി എസ് ഐ ഇടവക ജനങ്ങൾ മാത്രമല്ല ഡാളസിയിൽ വിശ്വാസി സമൂഹം മൊത്തമായി പറയും റെജീവ് സുഗു അച്ചന്റെ ക്രിസ്തീയ ദൗത്യം നൂറു ശതമാനവും മറ്റുള്ളവർക്ക് മാതൃക ആയിരുന്നു എന്ന്. ഡാളസ് ഗാർലാൻഡ് സി എസ് ഐ ഇടവകയിലെ സുഗു അച്ചന്റെ സേവനം സുത്യർഹവും അനുഗ്രഹീതവുമായിരുന്നു.

ഇടവക ജനങ്ങളെ ഒരു മുത്ത് മാലയിലെ മുത്തുകളെ പോലെ ഒന്നിച്ചു നിർത്തുവാനും ദൈവീക സ്നേഹം ഓരൊ കുടുംബത്തിലേക്കും പകർന്നു കൊടുക്കുവാനും കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട സത്യമാണ്.

വ്യത്യസ്ത ജീവിത അനുഭവങ്ങളുടെ,നീറുന്ന വേദനകളുടെ നീർച്ചുഴിയിൽ അകപ്പെട്ട ഇടവകയിലെ കുടുംബങ്ങളെ കണ്ടെത്തി അവരുടെ വേദനയിൽ ഒരു അത്താണി ആയി ദൈവീക ദർശനത്തിലൂടെ അവർക്കു നേരായ വഴി കട്ടി കൊടുത്ത മാർഗ്ഗദർശിയായിരുന്നു സുഗു അച്ചൻ.

പുനെയിലുള്ള യൂണിയൻ ബൈബിൾ കോളേജിൽ നിന്നും ബി ഡി യിൽ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ പുസ്തകങ്ങളുടെ ലോകത്തു കൂടുതൽ അറിവ് നേടുവാനുള്ള വ്യഗ്രതയിലായിരുന്നു.

സി എം എസ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബാച്ചിലർ ഡിഗ്രിയും തുടന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ഡിഗ്രിയും സമ്പാദിച്ചപ്പോഴും പഠനത്തിൽ ഉള്ള ജൈത്ര യാത്ര തുടർന്ന് കൊണ്ടിരുന്നു.ഇഗ്നോ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ബിരുദവും മാർട്ടിൻ ലൂതർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും കോൺസിലിംഗ് മേജർ ആയി ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും സമ്പാദിച്ച അച്ചൻ ഇപ്പോഴും ഒരു സ്കൂൾ വിദ്യാർത്ഥിയെ പോലെ പഠനത്തിൽ തുടർന്ന് പോകുന്നു. ഇപ്പോൾ ക്രിസ്ത്യൻ സ്റ്റഡീസിൽ പി എച് ഡി നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.

വിദ്യാഭ്യാസ രംഗത്തു അതുല്യനായ അച്ചന് വേദപുസ്തകത്തിലുള്ള പരിജ്ഞാനം എടുത്തു പറയേണ്ടിരിക്കുന്നു. സങ്കീർത്തങ്ങൾ എല്ലാം തന്നെ മനഃപാഠമാക്കിയിട്ടുള്ള സുഗു അച്ചന് പഴയ നിയമവും പുതിയ നിയമത്തിലുമുള്ള അസാധാരണമായുള്ള സാമർഥ്യം അച്ചൻ നടത്തിയിട്ടുള്ള കൺവെൻഷൻ പ്രസംഗങ്ങളിൽ ഉടനീളം ശ്രദ്ധയേയമാണ്.

27 -09 -2011 -ൽ സി എസ് ഐ സഭയിൽ ഡീക്കൻ ആയി വാഴിക്കപ്പെടുകയും 1- 05 -2012 -ൽ ഇടവക ശുശ്രുഷക്കായി സഭ നിയമിക്കുകയും ചെയ്തു . തുടന്ന് ഹോളി ട്രിനിറ്റി സി എസ് ഐ ചർച്ച് കരുമാടി, അസെൻഷൻ സി എസ് ഐ ചർച്ച് ഏനാത്ത്, സെന്റ് പോൾസ് സി എസ് ഐ ചർച്ച് അടൂർ, സെന്റ് മൈക്കിൾ സി എസ് ഐ ചർച്ച് കൊല്ലാട്, സെന്റ് പോൾസ് സി എസ് ഐ ചർച്ച് കാപ്പിൽ, ഹോളി ട്രിനിറ്റി സി എസ് ഐ ചർച്ച് ആലുംപീടിയ,സെന്റ് തോമസ് സി എസ് ഐ ചർച്ച് തോലശ്ശേരി, സെന്റ് ജെയിംസ് സി എസ് ഐ ചർച്ച് കരിനിലം, സെന്റ് പോൾസ് സി എസ് ഐ ചർച്ച് വക്കോള, സെന്റ് മത്തായി സി എസ് ഐ ചർച്ച് മുൻറോയ്ത്തുരുത്,സി എസ് ഐ ചർച്ച് കോൺഗ്രിഗേഷൻ അടൂർ എന്നീ ഇടവകയിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചിട്ടുള്ള സുഗു അച്ചൻ അടൂർ , തോട്ടപ്രദേശ് തുടങ്ങിയ സി എസ് ഐ സഭയുടെ മിഷൻ പ്രവർത്തങ്ങളിൽ സജീവമായിരുന്നു.

ആലപ്പുഴ കായംകുളം സ്വദേശിയും, സി എസ് ഐ സഭയിലെ സീനിയർ വൈദീകനുമായിരുന്ന റെവ.സുഗു ജേക്കബിന്റെ മകനായി ജനിച്ചു. ദൈവ ശുശ്രുഷക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു രാജീവ് സുഗു അച്ചൻ. അച്ചന്റെ സഹോദരൻ റെവ.സജീവ് സുഗു മഹാരാഷ്ട്രയിലുള്ള പുനെ സി എസ് ഐ ഇടവകയിൽ വികാരി അയി സേവനം അനുഷ്ടിച്ചു വരുന്നു.

ഭാര്യ/കൊച്ചമ്മ ഡയാന വിക്ടർ റെയ്മണ്ട് അച്ചന്റെ ഇടവക ശുശ്രുഷകളിലും,ഗാനശുശ്രുഷകളിലും അച്ചനോടൊപ്പം സഹായി ആയിരുന്നത് പോലെ ഇടവകയിലെ അംഗങ്ങൾക്കിടിയിലും, ഇതര സഭയിലുള്ള അംഗങ്ങളുടെ കോൺസിലിംഗ് നടത്തുവാൻ വേണ്ടി കൊച്ചമ്മയുടെ നിറ സാന്നിധ്യം അച്ചനോടൊപ്പം ഉണ്ടായിരുന്നു.

ഏഴു ,മൂന്ന് വയസ്സുള്ള രണ്ടു മക്കൾ:റേഷ്യോനാ റെജീവ്, റൈൻ റെജീവ് എന്നിവർ.

സ്വന്തം ഇടവകയിലെ അംഗങ്ങളെ സ്നേഹിച്ചതുപോലെ സഭാ വ്യത്യാസം കൂടാതെ ഇതര സഭാ അംഗങ്ങളുടെ ഇടയിൽ ദൈവീക സ്നേഹം പകന്ന്, ഏവരുടെയും പ്രീതി നേടിയെടുത്ത് കോട്ടയം സി എസ് ഐ സെന്റ് സ്റ്റീഫൻ ചർച്ചയിലേക്ക് യാത്രയാവുന്ന റെജീവ് സുഗു അച്ചനും കുടുംബത്തിനും യാത്ര മംഗളങ്ങൾ നേരുന്നു.

Leave a Comment

More News