നൂപുര ധ്വനികള്‍ ….! (കഥ): വര്‍ഷിണി വിനോദിനി

  “മുരളിയൊന്നൂതു വേണുഗോപാലാ കരുണയാലെന്‍ മന പ്രേമമൂര്‍ത്തേ വൃന്ദാവനമാമീ പാരില്‍ പൊങ്ങും പ്രേമ സന്ദേശമാം വേണുഗാനം കൃഷ്ണാ.. അനുദിനമുണ്ണുവാന്‍ കൊതി തിങ്ങീടും മാനസ താപത്തെ മാറ്റിയാലും കൃഷ്ണാ.. മാനസ താപത്തെ മാറ്റിയാലും…” ഉള്ളതില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ട ചുവന്ന പട്ടു പുടവയും പൂത്താലി മാലയും പാലയ്ക്ക കമ്മലുകളും മോതിരവുമണിഞ്ഞ് തലമുടി കോതി മിനുക്കി നീട്ടി മുടഞ്ഞ് കുഞ്ചലം ചേർത്ത് കെട്ടി വെച്ചു.. മുല്ലപ്പൂ മാല ചൂടി ചുണ്ടുകളില്‍ ഇളം ചുവപ്പ് ചായം തേച്ച് വാസനകള്‍ പുരട്ടി കാത്തിരിയ്ക്കുകയാണ്.. ആദ്യമായി ഉടുത്ത ചേല ഒരിയ്ക്കല്‍ കൂടി ചുറ്റാന്‍ കിട്ടിയ ചാരിതാര്‍ത്ഥ്യം. നീണ്ട കൈവിരലുകള്‍ ചുവന്ന ചേലയിലെ ചുളിവുകള്‍ ഉഴിഞ്ഞ് താഴോട്ടിറക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ പിറുപിറുത്തു.., “കാത്തിരിയ്ക്കുകയാണ് ഞാന്‍.. നിന്റെ അക്ഷര കുഞ്ഞുങ്ങളെ പ്രസവിച്ച് മാറോടണയ്ക്കവാന്‍.. രൂപവും ഭാവവും പ്രായവും ഇല്ലാത്ത നിന്റെ മുന്നില്‍ ഞാന്‍ കാഴ്ച്ചവെയ്ക്കുന്നത് ആല്‍ത്ത പുരട്ടി…

രുചിയേറും മട്ടണ്‍ കട്‌ലറ്റ്

  ചേരുവകള്‍ മട്ടണ്‍- 1 കിലോ പച്ചമുളക്- 5 എണ്ണം റൊട്ടിപ്പൊടി- 2 എണ്ണത്തിന്റെ സവാള- 4 എണ്ണം ഇഞ്ചി- 2 കഷണം കറിവേപ്പില- 12 ഇതള്‍ കുരുമുളക് പൊടി- 4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- 2 ടീസ്പൂണ്‍ ചില്ലി സോസ്- 4 ടേബിള്‍ സ്പൂണ്‍ എണ്ണ- ആവശ്യത്തിന് ഉപ്പും വെള്ളവും- പാകത്തിന് തയ്യാറാക്കുന്ന വിധം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക. മട്ടണ്‍ കുനുകുനെ അരിഞ്ഞ് വേവിച്ച് എടുത്ത ശേഷം അതില്‍ വഴറ്റിയ ചേരുവകള്‍ മുളക് പൊടി, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത മട്ടണ്‍ കൂട്ടില്‍ ചില്ലിസോസ് ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച്…

ഇതള്‍ വിരിയുന്ന ഓണ സ്മൃതികള്‍ (എഡിറ്റോറിയല്‍)

ഓണപ്പൂവേ….. ഓണപ്പൂവേ….. ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ വാര്‍ദ്ധക്യ മനസ്സുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ ചിറക് വിടര്‍ത്തുമ്പോള്‍ ഓണനാളുകളില്‍ ചാനലുകള്‍ ഒരുക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രങ്ങളിലേക്ക് ഒതുങ്ങുകയാവും പുതുതലമുറ. അവര്‍ക്ക് ഓണവും ഓണാഘോഷങ്ങളും ഓണത്തപ്പനുമൊക്കെ സമയം കൊല്ലി സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ മാത്രം. തൂശനിലയുടെ അരികില്‍ വിളമ്പുന്ന ഓലനും കാളനും തീയലുമെല്ലാം പ്ലാസ്റ്റിക് ഇലകളില്‍ വിളമ്പുന്ന ഇന്‍സ്റ്റന്റ് ഓണക്കിറ്റുകള്‍ക്ക് വഴി മാറിക്കഴിഞ്ഞു. എങ്കിലും ഇന്‍സ്റ്റന്റ് സദ്യവട്ടങ്ങളുടെ രുചിയും ഫ്ലവര്‍ ഷോപ്പുകളിലെ പൂക്കള്‍ കൊണ്ട് ഒരുക്കുന്ന അത്തപ്പൂക്കള മത്സരങ്ങളും പുതു തലമുറയ്ക്ക് ഓണസ്മൃതികള്‍ ഇത്തിരിയെങ്കിലും പകരുന്നുണ്ട് എന്ന് പറയാതെ വയ്യ. തൊടിയിലെ ചെടികളില്‍ നിന്ന് തുമ്പയും തുളസിയും തെച്ചിയും….. തുടങ്ങി കാക്കപ്പൂ വരെ പൂക്കുട്ടകളില്‍ ശേഖരിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടന്നതും, അത്തം മുതല്‍ തിരുവോണം വരെ നടുമുറ്റത്തെ ചാണകം മെഴുകിയ പൂത്തറയില്‍ പൂക്കളമൊരുക്കിയും തുമ്പി തുള്ളിയും ഓണപ്പുടവ ചുറ്റിയും കൈകൊട്ടിക്കളിച്ചും…

മൗന നൊമ്പരങ്ങള്‍ (കഥ): വര്‍ഷിണി വിനോദിനി

ന്റെ മോളൊരു പാവാ … അടുക്കള കിണറ്റില്‍ ഒരു നിഴല്‍ കണ്ടാല്‍, അയ്യോ ..പൂതം ന്ന് പേടിച്ച് കരയണ കുട്ടി. മനോരാജ്യ കോട്ടയില്‍ അന്തിയുറങ്ങണ, രാമഴ ഗന്ധം മൂക്കില്‍ തുളച്ചാല്‍ ഞെട്ടി ഉണരണ, ഈറന്‍ മിഴികള്‍ക്ക് വിശ്രമം കൊടുക്കാത്ത ന്റെ കുട്ടി. “താമര കണ്ണുകള്‍ പൂട്ടിയുറങ്ങെന്‍ പൈതലേ.. പുലര്‍ക്കാല സ്വപ്നം കണ്ടുണരെന്‍ കുഞ്ഞേ..” കുഞ്ഞു നാള്‍ക്ക് മുതല്‍ക്കേ ഈ മാറില്‍, ന്റെ താരാട്ട് കേട്ടാലേ അവള്‍ ഉറങ്ങൂ.. “മഴവില്ലിന്റെ നെറോം, കണ്ണാടി ചില്ലിന്റെ ചെറകും, പിന്നെ പല പല പൂക്കളോട് കിന്നരിച്ച്, പാറി രസിയ്ക്കണ ഒരു പൂമ്പാറ്റ … അതാണമ്മേ, ന്റെ പുലര്‍ക്കാല സ്വപ്നം.” അവളടെ ആ കിളി കൊഞ്ചലുകള്‍ കേക്കുമ്പൊ ഞാന്‍ ചിരിയ്ക്കും. ഒരിക്കല്‍ ഒരു പുലര്‍ക്കാലത്ത്, ഇത്തിരി പോന്ന ഷിമ്മീസ്സും ഇട്ടോണ്ട് ആര്‍ത്തലച്ച് കരഞ്ഞോണ്ട് അവള്‍ മടിയില്‍ വീണു.. “അമ്മേ … ന്റെ പുലര്‍ക്കാല…

ചില ഓണ വിഭവങ്ങള്‍

സാമ്പാര്‍ ആവശ്യമുള്ള സാധനങ്ങള്‍: സവാള – രണ്ടെണ്ണം (നാലായിമുറിച്ചത്) ഉരുളക്കിഴങ്ങ് – രണ്ട് (കഷണങ്ങളാക്കിയത്) തക്കാളി -രണ്ടെണ്ണം- (നാലായി പിളര്‍ത്തിയത്) വെണ്ടയ്ക്ക – നാലെണ്ണം -(കഷണങ്ങളാക്കിയത്) മുരിങ്ങയ്ക്ക – രണ്ടെണ്ണം – (കഷണങ്ങാക്കിയത്) വഴുതനങ്ങ – രണ്ടെണ്ണം – (കഷണങ്ങാക്കിയത്) കുമ്പളങ്ങ / മത്തങ്ങ – 250ഗ്രാം (കഷണങ്ങളാക്കിയത്) സാമ്പാര്‍ പരിപ്പ് – അര കപ്പ് പച്ചമുളക് – അഞ്ചെണ്ണം (നെടുകെ പിളര്‍ന്നത്) കറിവേപ്പില – രണ്ടു തണ്ട് ഉപ്പ് പാകത്തിന് സാമ്പാര്‍പൊടി – നാല് സ്പൂണ്‍ കായപ്പൊടി – ഒരു നുള്ള് വാളന്‍പുളി – പാകത്തിന് മഞ്ഞള്‍പൊടി – അര സ്പൂണ്‍ മല്ലിയില – രണ്ടു തണ്ട് കടുക് – 25ഗ്രാം വറ്റല്‍ മുളക് – രണ്ടെണ്ണം പാകം ചെയ്യുന്ന വിധം: പരിപ്പ്, പച്ചമുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത്നന്നായി വേവിക്കുക. ഇതിലേയ്ക്ക് വഴുതനങ്ങ, മുരിങ്ങയ്ക്ക, കുമ്പളങ്ങ…

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിപൂർവ്വകമായി

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപ വെഞ്ചരിപ്പിനും, ധൂപാർപ്പണനത്തിനു ശേഷം ലദീഞ്ഞൊടെ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. ആഘോഷപൂർവ്വമായ വിശൂദ്ധ കുർബാന, വചന സന്ദേശം, എന്നീ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരുന്നു. ബഹു. മുത്തോലത്തച്ചൻ തന്റെ വചന സന്ദേശത്തിൽ മാതാവ് ഉത്ഭവപാപമില്ലാത്ത പരിശുദ്ധയും, നിത്യകന്യകയും, ദൈവമാതാവും മാത്രമല്ല വി. ബൈബിളിൽ രേഖപ്പെടുത്തിയ ഹേനോക്കിനേയും ഏലിയാ പ്രവാചകനെപ്പോലെ സ്വർഗ്ഗാരോപിതയായെന്നും വി. പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചെന്നും, അമ്മ പറഞ്ഞാൽ മകന് കേൾക്കാൻ മകന് കേൾക്കാൻ പറ്റാതിരിക്കുന്നതുകൊണ്ട് മാതാവിനോടുള്ള മാധ്യസ്ഥം ഏറെ ഉത്ക്യഷ്ടമാണെന്നും ഉത്‌ബോധിപ്പിച്ചു. ജേക്കബ് & ഷേർളി വഞ്ചീപുരക്കൽ, സക്കറിയ &…

ഹെയ്തി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1300 ആയി ഉയർന്നു

ഹെയ്തിയിലെ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച 1200 -ലേക്ക് ഉയർന്നു. തെക്കുപടിഞ്ഞാറൻ ഉപദ്വീപിലെ മറ്റ് കടുപ്പമേറിയ നഗരങ്ങളിലെന്നപോലെ ലെസ് കെയ്‌സിലും, ഭൂരിഭാഗം ജനങ്ങളും പുതിയ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയില്‍ അവരുടെ വീടുകൾക്ക് മുന്നിൽ രാത്രി മുഴുവന്‍ ഉറങ്ങാതെ കഴിച്ചുകൂട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “ദൈവത്തിനും എന്റെ ഫോണിനും നന്ദി, ഞാൻ ജീവനോടെയുണ്ട്,” ലെസ് കെയ്‌സിലെ തകർന്ന രണ്ട് നിലകളുള്ള വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ മാർസൽ ഫ്രാങ്കോയിസ് പറഞ്ഞു. 2010 ലെ വൻ ഭൂകമ്പത്തിൽ തകർന്ന ജനസാന്ദ്രതയുള്ള തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന് പടിഞ്ഞാറ് 100 മൈൽ (160 കിലോമീറ്റർ) അകലെ ശനിയാഴ്ച ഉണ്ടായ 7.2 തീവ്രതയുള്ള ഭൂകമ്പത്തിൽ 1,297 പേർ മരിച്ചു. ഏകദേശം 13,600 കെട്ടിടങ്ങൾ തകരുകയും 13,700 ൽ അധികം നാശനഷ്ടങ്ങൾ സംഭവിക്കുകയും നൂറുകണക്കിന് പേര്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും 5,700 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി…

ലാലു ടി മാത്യു ഡാലസിൽ നിര്യാതനായി

ഡാലസ്: തിരുവനന്തപുരം തോപ്പിൽ കുടുംബാംഗവും ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാഗംവും ആയ ലാലൂ ടി.മാത്യു (65) ഡാലസിൽ നിര്യാതനായി. കോട്ടയം കൊല്ലാട് ആശാരിപ്പറമ്പിൽ സൂസൻ മാത്യു ആണ് സഹധർമ്മിണി. എബി മാത്യു , ടോബി മാത്യു എന്നിവർ മക്കളും, റോഷിനി മാത്യു മരുമകളും ആണ്. ജോൺ മാത്യു (അബുദാബി) സഹോദരനും, ഷേർളി വർഗീസ് (എറണാകുളം) സഹോദരിയും ആണ്. രാജു മാത്യു, വർഗീസ് മാത്യു, ചെറിയാൻ മാത്യു (എല്ലാവരും ഡാലസിൽ), മേരി വർഗീസ്‌ (ന്യൂയോർക്ക്) എന്നിവർ ഭാര്യയുടെ സഹോദരി സഹോദരന്മാർ ആണ്. പൊതുദർശനം ആഗസ്റ്റ് 19 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, സംസ്കാര ശുശ്രുഷ ആഗസ്റ്റ് 20 വെള്ളിയാഴ്ച്ച ഉച്ചക്ക് 1മണി മുതൽ…

എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി നവനേതൃത്വ സ്ഥാനാരോഹണവും അവര്‍ഡ് നൈറ്റും ഓഗസ്റ്റ് 29ന്

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നവ നേതൃത്വ സ്ഥാനാരോഹണവും അവാര്‍ഡ് നൈറ്റും ഓഗസ്റ്റ് 29 ഞായറാഴ്ച വൈകുന്നേരം 5.30ന് നടക്കും. സമ്മേളനവേദി ബെല്‍വുഡിലുള്ള കത്തീഡ്രല്‍ (സെയിന്റ് ചാവാറാഹാള്‍) ഹാള്‍ (5000 സെയിന്റ് ചാള്‍സ് റോഡ് ,ബെല്‍വുഡ്, ഇല്ലിനോയിസ് 60401) ആയിരിക്കും. സമ്മേളനത്തിലെ മുഖ്യാതിഥിയായ റവ:ഫാ: അലക്‌സ് വാച്ചാപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തം സംഘടനാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും വളര്‍ച്ചയ്ക്കുമൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോള്‍ നിലവില്‍വരുന്ന കോവിഡാനന്തര നേതൃത്വത്തിന് സംഘടനയുടെ മുന്നോട്ടുള്ള കുതിപ്പിനും വളര്‍ച്ചയ്ക്കും ശാക്തീകരണത്തിനും നിരവധി കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്. സമ്മേളനത്തിനു ചാരുത പകരുന്ന പ്രധാനപ്പെട്ട ചടങ്ങായ അവാര്‍ഡ് നൈറ്റും ഒപ്പം നടക്കും. 2020ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനു വിജയികളായവരെ ആദരിക്കുകയും സമ്മാനദാനം നല്കുകയും…

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് 75 ആണ്ട്; ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ: വെൽഫെയർ പാർട്ടി

പാലക്കാട്: സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഏവർക്കും വെൽഫെയർ പാർട്ടി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് പി.എസ്. അബുഫൈസൽ ദേശിയ പതാക ഉയർത്തി. രാജ്യം നിലവിൽ അതിസങ്കീർണമായ രാഷ്ട്രീയ ഭരണ സാമ്പത്തിക സാംസ്‌ക്കാരിക പ്രതിസന്ധിയിൽ ആണുള്ളത്. സംഘപരിവാർ അധികാരം വാഴും കാലത്ത് സ്വാതന്ത്ര്യത്തെ കുറിച്ചും സഹോദര്യത്തെ കുറിച്ചും ബഹുസ്വരതയെ സംബന്ധിച്ചും ജനാധിപത്യം നിലനിർത്തുന്നതിനും ഏവരും രംഗത്ത് വരണമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ജില്ലാ പ്രസിഡണ്ട് ഓർമ്മിപ്പിച്ചു. ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്കെതിരെ രാജ്യത്തിന് വേണ്ടി നിലകൊണ്ട രാഷ്ട്ര ശില്പികൾക്കും, സ്വാതന്ത്ര്യത്തിനും രാജ്യത്തിനും വേണ്ടി പോരാടി വീര മൃത്യു വരിച്ച ധീര ദേശാഭിമാനികൾക്കും ജവാന്മാർക്കും പാർട്ടിയുടെ അഭിവാദ്യങ്ങൾ അർപ്പിച്ച് ജില്ലാ സംഘടന സെക്രട്ടറി ദിൽഷാദലി സംസാരിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിച്ചാണ് ഇന്ന് പൗര സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഫ്രറ്റെണിറ്റി ജില്ലാ സെക്രട്ടറി സാബിർ…