നവകേരള നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമല്ല; നേരിട്ടുള്ള വിദേശനിക്ഷേപമാകാമെന്നും കോടിയേരി

കൊച്ചി: സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരളപ്രമേയത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം. നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന പ്രചാരണം തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരിട്ടുള്ള വിദേശനിക്ഷേപമാകാം. വികസനപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുതാല്‍പര്യത്തിന് തടസമല്ലാത്ത വിദേശവായ്പകള്‍ സ്വീകരിക്കണം. പാര്‍ട്ടി പരിപാടിയില്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശനിക്ഷേപം തുടരും. നിക്ഷേപം വരുമ്പോള്‍ പാവപ്പെട്ടവരുടെ സംരക്ഷണം ഉറപ്പാക്കണം. നയരേഖ പാര്‍ട്ടികോണ്‍ഗ്രസ് രേഖയ്ക്കു വിരുദ്ധമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

1957 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സമഗ്രമായ നയരേഖയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നയരേഖയിന്മേല്‍ വ്യാഴാഴ്ച ചര്‍ച്ച നടക്കും.

Print Friendly, PDF & Email

Leave a Comment

More News