ഉക്രെയ്ന്‍ വിഷയം: വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി; പുടിനുമായി ടെലിഫോണില്‍ സംസാരിക്കും

ന്യൂഡല്‍ഹി: യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാത്രി 8.30നാണ് യോഗം വിളിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോദി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് ഉന്നതതല യോഗം വിളിച്ചത് വിദ്യാര്‍ത്ഥികളടക്കം ഇന്ത്യന്‍ പൗരന്‍മാരെ തിരികെ എത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മോദി പുടിനുമായി ചര്‍ച്ച നടത്തുന്നത്. കിഴക്കന്‍ യുക്രെയ്‌നില്‍ കുടുങ്ങിയ പൗരന്മാര്‍ക്ക് റഷ്യ വഴി സുരക്ഷിത പാതയൊരുക്കാനാണ് ഇന്ത്യന്‍ ശ്രമം.

അതേസമയം, യുക്രെയ്‌നിലെ കാര്‍കീവിലെ ഇന്ത്യക്കാരോട് ഉടന്‍ തന്നെ ഇവിടം വിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും കാര്‍കിവ് വിടണമെന്നുമാണ് നിര്‍ദേശം. പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് എംബസി പറഞ്ഞിരിക്കുന്നത്.

 

 

Leave a Comment

More News