കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് സതീശന്‍; പാര്‍ട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റെന്ന്: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നതായി ചിലര്‍ അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

തന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ലെന്നും സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്നും സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റാണെന്നു മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടു മാസമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എല്ലാവരുമായി ചര്‍ച്ച ചെയ്താണു പട്ടിക തയാറാക്കിയത് ഇനിയും ചര്‍ച്ച വേണമെങ്കില്‍ സുധാകരന്‍ ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷ.

പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. കെ.മുരളീധരന്‍ ആരാധ്യനായ എന്റെ നേതാവ് കെ. കരുണാകരന്റെ മകനാണ്. ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതെല്ലാം സംസാരിച്ചു പരിഹരിച്ചിട്ടുണ്ട്-ചെന്നിത്തല പറഞ്ഞു.

 

 

Leave a Comment

More News