അബുദാബി: കെഎംസിസി കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഫെസ്റ്റ്’ മാര്‍ച്ചു 5 ,6 തീയതികളില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആണ് ഫെസ്റ്റ് നടക്കുക.
‘കണ്ണൂര്‍ പെരുമയുടെ തക്കാരം’ എന്ന പേരില്‍ ജില്ലയുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ വിശദീകരിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും കലാപരിപാടികളും ഫെസ്റ്റിവെലിന്റെ പ്രത്യേകതയായിരിക്കും.
ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന പതാകയുയര്‍ത്തലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ഭാഗമാകുന്ന കലാ കായിക മത്സരങ്ങള്‍, കണ്ണൂരിന്റെ തനത് ഭക്ഷണ പാനീയങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാളുകള്‍, യുഎഇയിലെയും നാട്ടിലെയും കലാകാര·ാര്‍ അണിനിരക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഫെസ്റ്റിലുണ്ടാകും. ശനിയാഴ്ച ഉച്ചക്ക് സൗജന്യ കോവിഡ് പരിശോധനയും സെന്ററില്‍ നടക്കും. ശനി ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെയും ഞായര്‍ രാവിലെ 9 മുതല്‍ രാത്രി 11 വരെയുമാണ് ഫെസ്റ്റ് നടക്കുക.
ജന പ്രതിനിധികള്‍ , സാമൂഹിക ജീവരാരുണ്യ പ്രവര്‍ത്തകര്‍, കലാകാര·ാര്‍ ഉള്‍പ്പടെ പ്രമുഖര്‍ ഫെസ്റ്റിവലില്‍ അതിഥികളായി പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ വിപുലമായ പരിപാടികളാണ് കെഎംസിസി ആസൂത്രണം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെഎംസിസി ഭാരവാഹികളായ സാബിര്‍ മാട്ടൂല്‍, ഷംസുദ്ധീന്‍ നരിക്കോടന്‍, നസീര്‍ രാമന്തളി, മുഹമ്മദ് കൊളച്ചേരി, ഹംസ നടുവില്‍, റമീസ് ചെന്പിലോട്, ഇസ്മായില്‍ പാലക്കോട് എന്നിവര്‍ പങ്കെടുത്തു.
അനില്‍ സി ഇടിക്കുള
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news