ഭാരത മാതാ കോളേജില്‍ ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജില്‍ ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ത്ഥികളില്‍ ലിംഗനീതിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കുടുംബശ്രീയുടെയും സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെയും സഹകരണത്തോടെയാണ് ക്ലബ് പ്രവര്‍ത്തിക്കുക. കോളേജ് അസി.മാനേജര്‍ റവ. ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം ഉദ്ഘാടനം നിര്‍വഹിച്ചു.

പരമ്പരാഗതമായ സ്റ്റീരിയോടൈപ്പുകളുടെ പരിധിയില്‍ നിന്നും പുറത്തു കിടന്ന് വിശാലമായ കാഴ്ചപ്പാടോടുകൂടി ലോകത്തെ നോക്കി കാണണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി പാലാട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ അസി.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീമതി പ്രീതി എംബി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് റിസോഴ്‌സ് ടീം അംഗം ശ്രീമതി ജിഷ ആര്‍ ക്ലാസ്സ് നയിച്ചു.

സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശ്രീമതി ജി. ഗോപിക വിശദീകരണം നല്‍കി.
തൃക്കാക്കര മുനിസിപാലിറ്റി സിഡി സ് ചെയ്യര്‌പേഴ്‌സന്‍ ശ്രീമതി ഷക്കീല ബാബു, കോര്‍ഡിനേറ്റര്‍ മാരായ ഡോ . സിന്ധു ജോസഫ് , ഡോ . സെമിച്ചന്‍ ജോസഫ് ശ്രീമതി സിസി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News