സില്‍വര്‍ലൈന്‍: വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന്് മുഖ്യമന്ത്രി

കോഴിക്കോട്: സില്‍വര്‍ലൈന്‍ ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിലെ 9.314 കെട്ടിടങ്ങളെയാണ് ബാധിക്കുക. യാത്രാസമയം കുറക്കാന്‍ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാന്‍ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തിന് കുറച്ച് സ്ഥലം വിട്ടു നല്‍കേണ്ടി വരും. പദ്ധതികള്‍ വരുമ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനില്ല. പദ്ധതിയെക്കുറിച്ച് പറഞ്ഞാല്‍ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അത് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതാണ് എതിര്‍പ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News