നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസ്: ഉടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നും രണ്ടും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹോട്ടല്‍ ഉടമ റോയ് വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

അതേസമയം, മൂന്നാം പ്രതി അഞ്ജലി റീമാ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

റോയ് വയലാറ്റിനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിക്കിടെ റോയ് വയലാറ്റ് തന്നെയും മകളെയും ലൈംഗികമായി അതിക്രമിച്ചുവെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ സൈജുവും അഞ്ജലിയും ചേര്‍ന്ന തടഞ്ഞുവെന്നും കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Leave a Comment

More News