വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം: മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

തൊടുപുഴ: വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശിനി സോനയെ ആണ് മുന്‍ ഭര്‍ത്താവ് രാഹുല്‍ ആക്രമിച്ചത്. സോനയുടെ മുഖത്തേക്കാണ് രാഹുല്‍ ആസിഡ് ഒഴിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.

രാഹുലുമായി പിരിഞ്ഞുകഴിയുകയാണ് സോന. സോന താമസിക്കുന്ന വീട്ടില്‍ കയറിയാണ് ആക്രമണം. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ മുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു

മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Leave a Comment

More News