കോവിഡ്: ഇന്ത്യയില്‍ 3993 പുതിയ രോഗബാധിതരും 108 മരണവും

ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 3993 പുതിയ കോവിഡ് കേസുകള്‍ മാത്രം. 108 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 4170 പേര്‍ ഇന്നലെ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. സജീവ രോഗികളുടെ എണ്ണം 49,948 ആയി കുറഞ്ഞു.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.46% ആയി. 662 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ 77.43 കോടി കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ 8,73,395 ടെസ്റ്റുകള്‍ നടത്തി. ഇതുവരെ സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ക്ക് 180.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. സര്‍ക്കാരുകളുടെ പക്കല്‍ 15.49 കേടി ഡോസ് ഉപയോഗിക്കാതെ കരുതലായി ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Comment

More News