ഭൂമിയുടെ ന്യായവില 10% കൂട്ടി, ഭൂനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാനും ബജറ്റ് നിര്‍ദേശം

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് 2022-23ല്‍ ഭൂനികുതിയില്‍ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കാന്‍ നിര്‍ദേശം. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് ബജറ്റില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. ഭൂമിയുടെ ന്യായവിലയിലെ അപാകതകള്‍ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപവത്കരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ പത്തുശതമാനം ഒറ്റത്തവണ വര്‍ധനവ് നടപ്പാക്കും. 200 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പിലാറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ 40.476 നു മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്ക് വര്‍ധിപ്പിക്കും. ഇതിലൂടെ 80 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

Leave a Comment

More News