ഒന്നര വയസ്സുകാരിയെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കികൊന്ന കേസ്: മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്; മുത്തശ്ശി ആള്‍മാറാട്ടത്തിനും വിദഗ്ധ

കൊച്ചി: ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടല്‍മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്. ബാലനീതി നിയമപ്രകാരമാണ് കേസ്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇവരെ ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. അങ്കമാലി പാറക്കടവ് കോടുശേരി സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. കേസില്‍ മുത്തശ്ശി സിപ്സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിസൂസയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും.

അതേസമയം, മുത്തശ്ശിയും പിതാവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറയുന്നു. മുന്‍പ് കഞ്ചാവ് കടത്തിലും മുത്തശ്ശി ഇടപെട്ടിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി ജോണ്‍ ബിനോയിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. നീതുമോള്‍, കൊച്ചുത്രേസ്യ തുടങ്ങിയ പേരുകളിലാണ് ഇവര്‍ താമസിച്ചത്്

Leave a Comment

More News