കാനഡയില്‍ വാഹനാപകടം; പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. ടൊറന്റോ ഹൈവേയില്‍ പ്രദേശിക സമയം പുലര്‍ച്ചെ 3.45ഓടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ഥികളെന്ന് ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ഇവര്‍ ഒരു വാനില്‍ സഞ്ചരിക്കുന്നതിനിടയില്‍ ട്രാക്ടര്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. കേസെടുത്തിട്ടില്ല.

 

 

Leave a Comment

More News