ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് വിദേശകാര്യസഹമന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യസഹമന്ത്രി വലീദ് അലി അല്‍ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തൂന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു.

സലിം കോട്ടയില്‍

 

Leave a Comment

More News