സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ പോയത് അല്‍ഫാം കഴിക്കാന്‍; അധ്യാപകരുടെ ജാഗ്രതയില്‍ തിരികെയെത്തി

ഇടുക്കി: അല്‍ഫാം കഴിക്കാനുള്ള ആഗ്രഹത്താല്‍ സ്‌കൂളില്‍ കയറാതെ റെസ്‌റ്റോറന്റ് ലക്ഷ്യമാക്കി മുങ്ങിയ വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി. 15, 13 വയസുള്ള വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ മുങ്ങിയത്. കട്ടപ്പനയിലേക്കാണ് ഇവര്‍ പോയത കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെട്ടു.

ഒരു കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബസ് കടന്നുപോകുന്ന ബാലഗ്രാമില്‍ ഇറങ്ങി. എന്നാല്‍ കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന് കരുതി സഞ്ചാരം തുടര്‍ന്നു. നെടുങ്കണ്ടത്ത് എത്തിയ കുട്ടി രാജാക്കാട് ബസില്‍ കയറി. എന്നാല്‍ മൈലാടുംപാറയില്‍ വച്ച് കുട്ടിയെ പോലീസ് പിടികൂടി. പിന്നീട് ഇരുവരെയും പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Leave a Comment

More News