തോറ്റവര്‍ വേണ്ടെന്ന് ഗ്രൂപ്പുകള്‍, രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയെന്ന് സുധാകരന്‍

തിരുവനന്തപുരം/ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രാവിലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങളൊന്നുമില്ലെന്നും വനിതകളെ അടക്കം എല്ലാവരേയും പരിഗണിക്കുന്നുണ്ടെന്നും പ്രഖ്യാപനം മിക്കവാറും നാളെയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ കെ.മുരളീധരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും എതിരഭിപ്രായങ്ങള്‍ ഉയരാറുണ്ടെന്നും േകാണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുധാകരന്‍.

സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെയാണ് തുടങ്ങിയത്. നാളെ പ്രഖ്യാപനമുണ്ടാകാന്‍ 90% സാധ്യതയുണ്ട്. മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചയില്‍ പല കാര്യങ്ങളും പരിഗണിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അതിനിടെ, തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആവശ്യമുയര്‍ന്നു. എ ഗ്രൂപ്പും കെ.സി വേണുഗോപാല്‍ പക്ഷവും കെ.മുരളീധരനും ആവശ്യപ്പെടുന്നത്. തോറ്റവര്‍ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കണമെന്നാണ് കെ.മുരളീധരന്‍ നിര്‍ദേശിച്ചത്.

പരാജയപ്പെട്ടവര്‍ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കണമെന്നും രാജ്യസഭയിലേക്ക് പരിഗണിക്കുന്നവര്‍ക്ക് പാര്‍ലമെന്റില്‍ പെര്‍ഫോം ചെയ്യാനുള്ള കഴിവും വേണമെന്നും കെ.മുരളീധരന്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അയച്ച കത്തില്‍ പറയുന്നു.

തോറ്റവരെ പരിഗണിക്കരുതെന്ന് എ ഗ്രൂപ്പും ആവശ്യപ്പെട്ടു. സോണി സെബാസ്റ്റിയന്‍, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേര് എ ഗ്രൂപ്പ് നിര്‍ദേശിച്ചു. എം.ലിജുവിനു വേണ്ടി കെ.പി.സി.സി അധ്യക്ഷന്‍ ഒരു പക്ഷം പിടിക്കുന്നതിലും എ ഗ്രൂപ്പ് വിയോജിപ്പ് പ്രകടിപ്പിച്ചു. പുതുമുഖങ്ങളെ പരിഗണിക്കണമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം വേണമെന്നും എ ഗ്രൂപ്പ് നിര്‍ദേശിച്ചു. എല്ലാവരുമായി സമാവായത്തിലെത്തി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണം. എ.കെ ആന്റണി കൈവശം വച്ചിരുന്ന സീറ്റാണിതെന്നും എ ഗ്രൂപ്പ് അവകാശ വാദത്തിനായി ചൂണ്ടിക്കാട്ടുന്നു.

തോറ്റവരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി പക്ഷത്തെ ഏഴ് ഭാരവാഹികള്‍ താരിഖ് അന്‍വറിന് ഫോണില്‍ വിളിച്ചു.

കെ.പി.സി.സി അധ്യക്ഷന്റെ പിന്തുണ എം. ലിജുവിനാണ്. എന്നാല്‍ ലിജു, സതീശ് പാച്ചേനി, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെ പരിഗണിക്കരുതെന്നാണ് വിവിധ ഗ്രൂപ്പുകളുടെ നിലപാട്. ലിജു മൂന്ന് തവണയും സതീശന്‍ പാച്ചേനി നാല് തവണയും മത്സരിച്ച് പരാജയപ്പെട്ടു. ഷാനിമോള്‍ നാല് മത്‌സരിച്ചു. എന്നാല്‍
ഉപതെരെഞ്ഞടുപ്പില്‍ മാത്രമാണ് വിജയമെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കമാന്‍ഡ് ശ്രീനിവാസന്‍ കൃഷ്ണനെ കെട്ടിയിറക്കുന്നതിനെ ഗ്രൂപ്പ് ഭേദമല്ലാതെ രംഗത്തെത്തിയിരുന്നു.

ഈ മാസം 21നകം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഇരുപക്ഷവും വിയോജിപ്പിലെത്തിയാല്‍ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥി കെട്ടിയിറക്കപ്പെട്ടേക്കാം.

അതേസമയം, പത്മജ വേണുഗോപാല്‍, എം.ലിജു, ശ്രീനിവാസന്‍ കൃഷ്ണന്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയെന്നും സൂചനയുണ്ട്.

Print Friendly, PDF & Email

Leave a Comment

More News