സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം: അറസ്റ്റിലായവരെ വിട്ടയക്കാന്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം; ചങ്ങനാശേരിയില്‍ നാളെ ഹര്‍ത്താല്‍

ചങ്ങനാശേരി: മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്ത നടപടിയില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം. അറസ്റ്റു ചെയ്തവരെ എത്തിച്ച തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലാണ് റെയില്‍ വിരുദ്ധ സമരസമിതിയുടെ ഉപരോധം. അറസ്റ്റിലായവരെ വിട്ടയക്കണമെന്നാണ് ആവശ്യം. എന്നാല്‍ സമരക്കാെര വിട്ടയക്കാന്‍ കഴിയില്ലെന്നും 4 പേരെ റിമാന്‍ഡ് ചെയ്യുമെന്നുമാണ് പോലീസ് നിലപാട്.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ. റെയില്‍ വിരുദ്ധ സമിതി ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നു രാവിലെ മാടപ്പള്ളിയില്‍ എത്തിയ സര്‍വേ സംഘം നേരിട്ടത് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമായിരുന്നു. കല്ലുമായി എത്തിയ ലോറി ആദ്യം തിരിച്ചുപോയെങ്കിലും ഉച്ചകഴിഞ്ഞ പോലീസ് സംരക്ഷണത്തില്‍ തിരിച്ചെത്തി. സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രായമായ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു.

Print Friendly, PDF & Email

Leave a Comment

More News