സിപിഐ രാജ്യസഭാ സീറ്റ് നേടിയത് വിലപേശലിലൂടെ: ശ്രേയാംസ്‌കുമാര്‍; മറുപടി പറയാനില്ലെന്ന് കാനം

കോഴിക്കോട്: വിലപേശലിന്റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്ത നിയമഭേദഗതി എന്നിവയിലും സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

അതേസമയം ശ്രേയാംസ് കുമാറിന്റെ പരാമര്‍ശങ്ങളോടു പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.

 

Leave a Comment

More News