സേവനത്തിന്റെ ഹൃദയാഘോഷമായി കോവിഡ് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ആദരം

കുവൈറ്റ് സിറ്റി : ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡിന്റെ അതി തീവ്ര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് താങ്ങായി നിന്ന് നിസ്തുല സേവനം നിര്‍വ്വഹിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ആദരിക്കല്‍ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ സേവനത്തിന്റെ ഹൃദയാഘോഷമായി മാറി.

ബിഗ് സല്യൂട്ട് റ്റു ദ ഹീറോസ് എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈറ്റാണ് കോവിഡ് കാല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കിയത്. കുവൈറ്റ് പ്രവാസി സമൂഹത്തിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നതോടോപ്പാം അവരുടെ നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചിട്ടൂള്ളതെന്ന് ആദരം പരിപാടി ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സഈദ് പറഞ്ഞു.

കോവിഡ് രൂക്ഷമായ സമയത്ത് തന്നെ വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെല്‍ഫെയറും കനിവ് സോഷ്യല്‍ റിലീഫ് സെല്ലും ചേര്‍ന്ന് രൂപീകരിച്ച കോവിഡ് ദുരിതാശ്വാസ വിംഗിന് കീഴില്‍ വിവിധ തലങ്ങളിലുള്ള സേവനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭക്ഷ്യ കിറ്റ് വിതരണം , ആതുര സേവനം , മരുന്ന് വിതരണം , കൌണ്‍സലിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി സേവനം അനുഷ്ടിച്ച നൂറിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് ചടങ്ങില്‍ ആദരം ഏറ്റുവാങ്ങിയത്.

കോവിഡ് കാലത്ത് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് സമ്പൂര്‍ണ സൗജന്യ ചാര്‍ട്ടര്‍വിമാനം ഒരുക്കിയ കമ്മിറ്റി അംഗങ്ങളെയും കര്‍ഫ്യൂ കാലയളവില്‍ പ്രത്യേക പാസ് കരസ്ഥമാക്കി പ്രവാസികള്‍ക്കായി സേവനം നിര്‍വ്വഹിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയുമായി നിന്ന ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു. റഫീഖ് ബാബു പൊന്മുണ്ടം രചന നിര്‍വഹിച്ച് ഫായിസ് അബ്ദുല്ല ശബ്ദം നല്‍കി ജസീല്‍ ചെങ്ങളാന്‍ സംവിധാനം ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ചുള്ള വീഡിയോ പ്രസന്റെഷനും ചടങ്ങില്‍ അവതരിപ്പിച്ചു.

മന്‍മീത് സിംഗ്( ബില്‍ ആഫിയ ഗ്രൂപ്പ്) , ശരീഫ് പി.ടി ( കനിവ് സോഷ്യല്‍ റിലീഫ് സെല്‍), സചിന്‍ ( ജസീറ എയര്‍വേയ്‌സ്) , അബ്ദുറസാഖ് (ഷെയ്ഖ് അബ്ദുല്ല നൂരി ചാരിറ്റി & അല്‍ നജാത് ചാരിറ്റി സൊസൈറ്റി ), മുസ്തഫ ( ക്വാളിറ്റി ഫുഡ്‌സ്), അഫ്സല്‍ ഖാന്‍ ( മലബാര്‍ ഗോള്‍ഡ് ), അനസ് മുഹമ്മദ് ( പ്രിന്‍സസ് ഹോളിഡേയ്‌സ് & ട്രാവെല്‍സ് ) ഫിറോസ് ഹമീദ് (എത്തിക്കല്‍ മെഡിക്കല്‍ ഫോറം), നംഷീര്‍ കൊളപ്പാല്‍ ( നെസ്റ്റോ ഹൈപര്‍ ), സാദിഖ് അലി (എം.ഇ.എസ് കുവൈത്ത്) , ഹാഷിം ( ഒഗാബ് & ഹമൂദ് മാര്‍ക്കറ്റിംഗ് ), ഷബീര്‍ ( ഫ്രൈഡേ ഫോറം ), പ്രിന്‍സ് ( ഫഹദ് അല്‍ അഹ്മദ് ക്ലിനിക്ക് കേരളൈറ്റ് നഴ്‌സസ് ഗ്രൂപ്പ് ), സുബൈര്‍ ( ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്) , ഷുക്കൂര്‍ ( ബുഷാരി ഗ്രൂപ്പ് ), ഗഫൂര്‍ (ഫെസേകോ മിഡില്‍ ഈസ്റ്റ് ), ~നജീബ് ( അമേരിക്കന്‍ ടൂറിസ്റ്റര്‍) ~എന്നിവര്‍ ആദരം ഏറ്റു വാങ്ങി.

അതിജീവനത്തിന്റെ ഇശലുകള്‍ എന്ന തലക്കെട്ടില്‍ റാഫി കല്ലായിയും സംഘവും അവതരിപ്പിച്ച ഇശല്‍ സന്ധ്യ സംഗമത്തിന് മാറ്റു കൂട്ടി. ജസീറ എയര്‍വേയ്‌സ് , പ്രിന്‍സസ് ഹോളിഡേയ്‌സ് & ട്രാവല്‍സ് എന്നിവര്‍ സ്‌പോന്‍സര്‍ ചെയ്ത വിമാന ടിക്കറ്റുകള്‍ക്കായി നടത്തിയ റാഫില്‍ ഡ്രോ നറുക്കെടുപ്പില്‍ വിജയികളായവരെ പ്രഖ്യാപിച്ചു.

വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര ഭാരവാഹികള്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മേമെന്‌ടോകള്‍ വിതരണം ചെയ്തു.

ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വെഫെയയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡണ്ടും കോവിഡ് ദുരിതാശ്വാസ കമ്മിറ്റിയുടെ തലവനുമായ ഖലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

അനിയന്‍ കുഞ്ഞ് പാപ്പച്ചന്‍, അബ്ദുല്‍ വാഹിദ് , നയീം ലംഗാലത്ത് , അഷ്‌ക്കര്‍ മാളിയേക്കല്‍, സനോജ് സുബൈര്‍, വിഷ്ണു നടേശ്, വാഹിദ ഫൈസല്‍ , അന്‍വര്‍ ഷാജി , ഷംസീര്‍ ഉമ്മര്‍ , ഫൈസല്‍ കെ.വി , സഫ് വാന്‍, നിഷാദ് ഇടവ, അംജദ് എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കി. ആയിഷ പി.ടി.പി, ഫായിസ് അബ്ദുല്ല , യാസിര്‍ കരിങ്കല്ലത്താണി എന്നിവര്‍ അവതാരകരായി.

ജനറല്‍ സെക്രട്ടറി റഫീഖ് ബാബു സ്വാഗതവും പ്രോഗ്രാം കണ്‍വീനറും കേന്ദ്ര ട്രെഷററുമായ ഷൌക്കത്ത് വളാഞ്ചേരി നന്ദിയും പറഞ്ഞു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News