ഏഴു വയസുള്ള ചെറുമകനെ പീഡിപ്പിച്ചു; 64 വയസുകാരന് 73 വര്‍ഷം തടവ്; ശിക്ഷ വിധിച്ചത് ഇടുക്കി അതിവേഗ കോടതി

തൊടുപുഴ: ഇടുക്കിയില്‍ ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസില്‍ 64 വയസുകാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി. വര്‍ഗീസാണ് കടുത്ത ശിക്ഷ വിധിച്ചത്. തടവുശിക്ഷയെ കൂടാതെ 1,60,000 രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നല്‍കണം. കൂടാതെ അമ്പതിനായിരം രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ നിന്ന് കുട്ടിയ്ക്ക് നല്‍കുവാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വല്യമ്മയുടെ മൊഴിയിലാണ് കേസെടുത്തിരുന്നത്. പറമ്പില്‍ പണി കഴിഞ്ഞു വരികയായിരുന്ന കുട്ടിയുടെ വല്യമ്മ, കൃത്യം കാണുകയും പരാതിപ്പെടുകയുമായിരുന്നു.

Leave a Comment

More News