ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ഗുണ്ടകളും മര്‍ദ്ദിച്ച യുവാവ് മരിച്ചു

ഹരിപ്പാട്: ആലപ്പുഴ പള്ളിപ്പാട് ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ എട്ടംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഡിവൈഎഫ്‌ഐ നേതാവായ സുള്‍ഫിത്തിന്റെ നേതൃത്വത്തില്‍ ശബരിയെ മര്‍ദ്ദിച്ചത്. പള്ളിപ്പാട് മുട്ടത്ത് വച്ചായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ് സുള്‍ഫിത്ത്.

ബൈക്കിലെത്തിയ ശബരിയെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റും വടിയും കല്ലും ഉപയോഹിച്ച് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശബരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ സുള്‍ഫിത്ത് അടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.

Leave a Comment

More News