വിസ്മയ ഭാരവാഹികള്‍ അംബാസഡറുമായി ചര്‍ച്ച നടത്തി

കുവൈറ്റ് സിറ്റി : വിസ്മയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സര്‍വീസ് (വിസ്മയ കുവൈത്ത് ) ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി ചര്‍ച്ച നടത്തി.

വിസ്മയ കുവൈത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടനയിലെ പ്രമുഖ വനിതകള്‍ക്ക് മേയ് 20 ന് ‘ വിമന്‍സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ‘ നല്‍കി ആദരിക്കുന്നതിനെ കുറിച്ചും സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും നേതാക്കള്‍ അംബാസഡറെ ധരിപ്പിച്ചു.

വിസ്മയ പ്രസിഡന്റ് കെ.എസ്. അജിത്ത് കുമാര്‍, ചെയര്‍മാന്‍ പി.എം.നായര്‍, രക്ഷാധികാരി പി.ജി.ബിനു, മീഡിയ കോഓര്‍ഡിനേറ്റര്‍ റ്റി.കെ. ശരണ്യ ദേവി, തമിഴ് വിംഗ് കോഓര്‍ഡിനേറ്റര്‍ ദിവ്യ രമേഷ്, തമിഴ് വിംഗ് സെക്രട്ടറി സുഭാഷിണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സലിം കോട്ടയില്‍

 

Leave a Comment

More News