പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് കാര്‍ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

 

ഫ്‌ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് തെന്നിമാറിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മാര്‍ച്ച് 24 വ്യാഴാഴ്ച ടാമ്പയില്‍ നിന്ന് 20 മൈല്‍ സൗത്ത് ഈസ്റ്റിലുള്ള ലിത്തിയായിലാണ് സംഭവം.

59 വയസ്സുള്ള ജോണ്‍ ഹോപ്കിന്‍സാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. വെളിച്ചക്കുറവ് മൂലമാണെന്ന് പറയപ്പെടുന്നു റോഡിനു കുറുകെ കിടന്നിരുന്ന ചീങ്കണ്ണിയെ കാണാന്‍ കഴിയാത്തതായിരിക്കും അപകടകാരണമെന്നാണ് പോലീസിന്റെ നിഗമനം.

റോഡില്‍ നിന്നും തെന്നിപ്പോയ കാര്‍ നോര്‍ത്ത് സൈഡ് റോഡിലുള്ള കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ അതുവഴി വന്ന മറ്റു യാത്രക്കാരാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ കാറില്‍ മരിച്ചിരിക്കുന്നതും അല്പം മാറി ചീങ്കണ്ണി ചത്തുകിടക്കുന്നതും കണ്ടെത്തി.

ഇത്തരത്തിലുള്ള അപകടം ആദ്യമായാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹൈവേ പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Leave a Comment

More News