യു.എസ് സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കില്ലെന്ന് ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ ഡി.സി: റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുമ്പോഴും അമേരിക്കന്‍ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കില്ലെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രസിഡന്റ് ബൈഡന്‍ പോളണ്ട് സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ ഒരു പ്രസ്താവനയ്ക്ക് വിശദീകരണം നല്‍കുകയായിരുന്നു വൈറ്റ് ഹൗസ്.

പോളണ്ടിലെ ജി2.എ അരീനയില്‍ 82ാമത് എയര്‍സോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ഉക്രെയ്‌നിലെ സ്്രതീകളും കുട്ടികളും റഷ്യന്‍ ടാങ്കിനു നേരെ എന്തു ചെയ്യുന്നുവെന്ന് നിങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ കാണാം. സാധാരണ ഉരെകയ്ന്‍ ജനത റഷ്യന്‍ സൈന്യത്തെ എങ്ങനെ നേരിടുന്നു എന്നതും നിങ്ങള്‍ക്ക് അവിടെ കാണാം. ഈ പ്രസ്താവനയാണ് ബൈഡന്‍ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കുമെന്ന ധാരണയിലെത്തിയത്.

മാര്‍ച്ച് 25നായിരുന്നു ബൈഡന്‍ പോളണ്ടിലെ എയര്‍സോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തത്. അന്നുതന്നെ ഇതിന്റെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. റഷ്യന്‍ അധിനിവേശത്തിനു മുമ്പുതന്നെ റഷ്യന്‍ ഉക്രെയ്ന്‍ തര്‍ക്കത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച 17ന് നാറ്റോയെ സംരക്ഷിക്കുന്നതിന് 100,000 യു.എസ് ട്രൂപ്പിനെ യുറോപ്പിലേക്ക് അയച്ചിരുന്നു. ജനുവരിയില്‍ ഈ സംഖ്യ 80,000 ആയിരുന്നു. റഷ്യന്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ കൂടുതല്‍ അമേരിക്കന്‍ സൈന്യശത്ത യൂറോപ്പിലേക്ക് അയക്കുമെന്ന യു.എസ് ഡിഫന്‍സ് അധികൃതര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിന്നു. ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇതിന് സ്ഥിരീകരണം നല്‍കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News