മൂലമറ്റം വെടിവയ്പ്പ്; തോക്ക് നിര്‍മിച്ചത് കാട്ടുപന്നിയെ വെടിവയ്ക്കാന്‍; ഇരുമ്പ് പണിക്കാരന് നല്‍കിയത് ഒരു ലക്ഷം രൂപ

തൊടുപുഴ: മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇരുമ്പ് പണിക്കാരനെ കൊണ്ട് പണികഴിപ്പിച്ചതെന്ന് പോലീസ്. 2014ല്‍ തന്റെ ഏലത്തോട്ടത്തില്‍ വരുന്ന കാട്ടുപന്നിയെ വെടിവയ്ക്കാനും നായാട്ടിനുമാണ് തോക്ക് നിര്‍മിച്ചത്.

ഇത് നിര്‍മിച്ചയാള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുവെന്നും പോലീസ് കണ്ടെത്തി. തോക്ക് നിര്‍മിക്കാന്‍ ഇയാള്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചു. തോക്കില്‍ നിന്നും ഒരു തിരയും ഇയാളുടെ വാഹനത്തില്‍ നിന്ന് രണ്ട് തിരയും പോലീസ് കണ്ടെടുത്തു.

 

Leave a Comment

More News