റംസാന്‍ സൂഖ് സംഘടിപ്പിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

കുവൈറ്റ് സിറ്റി: റംസാനെ വരവേല്‍ക്കാന്‍ വിപുലമായ ഷോപ്പിങ് അനുഭവം ഒരുക്കി ലുലു ഹൈപര്‍മാര്‍ക്കറ്റ് . അല്‍ റായ് ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ‘റംസാന്‍ സൂഖ്’ നാമ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സിഇഒ സാദ് അല്‍ ഒതൈ്വബി ഉദ്ഘാടനം ചെയ്തു. നാമ ചാരിറ്റി ഓര്‍ഗനൈസേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് റീജിണല്‍ ഡയറക്ടര്‍ ഹാരിസ് ഉള്‍പ്പെടെ പ്രമുഖരും ലുലു ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

പരമ്പരാഗത ശൈലിയിലാണ് വിവിധ റമദാന്‍ സ്‌പെഷല്‍ ഉല്‍പന്നങ്ങളുടെ ശേഖരവുമായി ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനമാരംഭിച്ചത്. ഈത്തപ്പഴങ്ങള്‍, തേന്‍, വിവിധ ഇനം നട്‌സുകള്‍, വീട്ടുപകരണങ്ങള്‍, ഗൃഹോപകരണ വിഭാഗങ്ങള്‍, ഡെക്കറേഷന്‍ വസ്തുക്കള്‍, കര്‍ട്ടന്‍, കാര്‍പറ്റ്,ഇലക്ട്രോണിക്സ്, ഗിഫ്റ്റ് ഇനങ്ങള്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങളാണ് റമദാന്‍ സൂഖില്‍ തയാറാക്കിയിരിക്കുന്നത്.

കുവൈറ്റിലെ വിവിധ ലുലു ഔട്ട്ലെറ്റുകളില്‍ പ്രമോഷന്‍ ലഭ്യമാണ്. റമദാന്‍ മാസത്തോട് അനുബന്ധിച്ച് നമാ ചാരിറ്റിയുമായി സഹകരിച്ച് ‘ചാരിറ്റി കാര്‍ഡുകളും’ പുറത്തിറക്കി. റമദാന്‍ തീം ലുലു ഗിഫ്റ്റ് കാര്‍ഡുകള്‍ രാജ്യത്തെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും 10 ദിനാര്‍ , 25 ദിനാര്‍ , 50 ദിനാറില്‍ ലഭ്യമാണ്.റമദാന്‍ മീറ്റ് മാര്‍ക്കറ്റ്, ഫിഷ് ഫെസ്റ്റിവല്‍, പരമ്പരാഗത റമദാന്‍ മധുരപലഹാരങ്ങള്‍,റമദാന്‍ സ്വീറ്റ് ട്രീറ്റുകളും പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

റമദാനിലുടനീളം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം, എല്ലാ അര്‍ഥത്തിലും ആസ്വാദ്യകരമായ റംസാനാണ് വരുന്നത്. പരസ്പരം കാണാനും പുറത്തിറങ്ങാനും കഴിയുന്ന റമദാനെ വരവേല്‍ക്കുകയാണ് എല്ലാവരും. ഒപ്പം, ഏറ്റവും മികച്ച ഷോപ്പിങ്ങിനുള്ള സമയംകൂടിയാക്കിമാറ്റാന്‍ ലുലു ഹൈപര്‍മാര്‍ക്കറ്റ് തയാറായി കഴിഞ്ഞതായി ലുലു ഗ്രൂപ് റീജിണല്‍ ഡയറക്ടര്‍ ഹാരിസ് പറഞ്ഞു.

സലിം കോട്ടയില്‍

 

Leave a Comment

More News