ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ മന്ത്രിസഭാ തീരുമാനം; പുതിയ മദ്യനയം വരുന്നു

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാല്‍, ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും യോഗത്തെ അറിയിച്ചു.

ഇതേ തുടര്‍ന്ന് എതിര്‍പ്പ് അവസാനിപ്പിച്ച് വഴങ്ങിയ സിപിഐ മന്ത്രി കെ. രാജന്‍, ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞു.

പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ തുടരും. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്ക് അനുമതി നല്‍കും. രണ്ടു മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.

10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐടി സ്ഥാപനങ്ങള്‍ക്ക് ആകും പബ്ബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. പബ്ബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ്ബ് നടത്തിപ്പിന് ഐടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം

 

 

 

 

Print Friendly, PDF & Email

Leave a Comment

More News