കെ റെയില്‍: എല്‍ഡിഎഫ് നേതാക്കള്‍ പ്രചരണത്തിനിറങ്ങുന്നു

തിരുവനന്തപുരം: കെ റെയിലില്‍ പ്രതിഷേധം തണുപ്പിക്കാന്‍ എല്‍ഡിഎഫ് നേതാക്കള്‍ പ്രചരണത്തിനിറങ്ങുന്നു.പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ നേരിടാന്‍ ഏപ്രില്‍ 19ന് വിപുലമായ യോഗം സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

ജില്ലാ അടിസ്ഥാനങ്ങളില്‍ ബോധവത്കരണ യോഗങ്ങള്‍ സംഘടിപ്പിക്കും. വീടുകളില്‍ കയറിയുള്ള ബോധവത്കരത്തിനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പ്രതിപക്ഷ സമരത്തെയും ജനകീയ ചെറുത്തുനില്‍പുകളെയും നേരിടാനാണ് ഇടത് നീക്കം.

കല്ലൂരുക എന്നത് പ്രതിപക്ഷ നേതാവിന് ഒരു രോഗമായി മാറിയിരിക്കുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പരിഹസിച്ചു. എവിടെ കെ റെയില്‍ സര്‍വേക്കല്ലിട്ടാലും അത് പിഴുതെറിയുമെന്ന സതീശന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിജയരാഘവന്റെ മറുപടി.

പ്രതിപക്ഷ നേതാവിന് ഒരു രോഗം പോലെയാണിത്. കെ റെയിലിന്റെ കല്ലെടുത്ത് ഇട്ടിട്ട് ഇപ്പോള്‍ ഏത് കല്ലുകണ്ടാലും എടുത്ത് ഇടും. അതൊരു രോഗമാണ്- വിജയരാഘവന്‍ പറഞ്ഞു. സര്‍വേയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞിട്ടുണ്ട്. നാട്ടില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നിയമവിധേയമായ കാര്യങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് അട്ടിമറി പ്രവര്‍ത്തനമാണ് യു.ഡി.എഫ്. നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News