എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കമായി; ഇത്തവണ പരീക്ഷയെഴുതുന്നത് 4.26 ലക്ഷം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തുടക്കമായി. 4,26,999 വിദ്യാര്‍ഥികള്‍ റഗുലറായും 408 വിദ്യാര്‍ഥികള്‍ പ്രൈവറ്റായും പരീക്ഷയ്ക്കിരിക്കുന്നു. പരീക്ഷയുടെ ആദ്യദിവസമായ ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടന്നത്. അടുത്ത മാസം 29 ന് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കും.

ആകെ പരീക്ഷയ്ക്കിരിക്കുന്നതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,707 പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. ആകെ 2962 പരീക്ഷാ സെന്ററുകളാണ് ഉള്ളത്. ഗള്‍ഫ് മേഖലയിലെ ഒന്‍പത് പരീക്ഷാ സെന്ററുകളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ ഒന്‍പതു സെന്ററുകളില്‍ 882 വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നു.

ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്ന് 70% മാര്‍ക്കിനുള്ള ചോദ്യങ്ങളാണുള്ളത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ നടത്തുന്നത്. മാസ്‌കും സാനിട്ടെസറും നിര്‍ബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഹയര്‍സെക്കന്‍ഡറി വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ബുധനാഴ്ച മുതല്‍ തുടക്കമായി.

Leave a Comment

More News