കോവിഡ് പ്രതിരോധം: രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡി.സി: യു.എസ് ഫുഡ് ആന്റ് സേഫ്ടി ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍, മൊഡേര്‍ണ, വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ക്ക് സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് ബൈഡന് വൈറ്റ് ഹൗസില്‍ വെച്ച് മാര്‍ച്ച് 29 ബുധനാഴ്ച നല്‍കി.

സെപ്തംബരില്‍ ബൈഡന്‍ ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നുരുന്നു. അതീവ വ്യാപനഗതിയിലുള്ള BA2 ഒമിക്രോണ്‍ സബ് വേരിയന്റ് യു.എസ് വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമതു ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചിരുന്നു.

ആദ്യ ബൂസ്റ്റര്‍ ഡോസിനു പുരുങ്ങിയത് നാലു മാസത്തിനുശേഷമാണ് രണ്ടാമത്തെ ബുസ്റ്റര്‍ ഡോസ് എടുക്കേണ്ടത്. 65 വയസ്സിനു മുകളിലുള്ളവര്‍ കര്‍ശനമായും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷില വലന്‍സ്‌കി നിര്‍ദേശിച്ചു. അമ്പതു വയസ്സിനു താഴെയുള്ളവര്‍ക്ക് രണ്ടാമെത്ത ബൂസ്റ്റര്‍ ഡോസ് വേണമോ എന്ന പഠനം നടത്തിവരികയാണെന്നും വലന്‍സ്‌കി പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് ആത്യന്താപേക്ഷിതമാണെന്ന് ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ.പീറ്റര്‍ മാര്‍ക്കും അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News